ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍; കണ്ണൂര്‍ സ്വദേശിക്ക് ഒന്നര ലക്ഷം ദിര്‍ഹവും കാറും സമ്മാനം...
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി നറുക്കെടുപ്പിലാണ് തലശേരി പൂല്ലൂക്കര സ്വദേശി അബ്ദുള്‍ ലത്തീഫിന് സമ്മാനം ലഭിച്ചത്.
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നറുക്കെടുപ്പില്‍ കണ്ണൂര്‍ സ്വദേശിക്ക് സമ്മാനം. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്‍ഫിനിറ്റി നറുക്കെടുപ്പിലാണ് തലശേരി പൂല്ലൂക്കര സ്വദേശി അബ്ദുള്‍ ലത്തീഫിന് സമ്മാനം ലഭിച്ചത്. ഒന്നര ലക്ഷം ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസും, ഇന്‍ഫിനിറ്റി കാറുമാണ് സമ്മാനം.
കാറും ക്യാഷ്‌പ്രൈസുമടക്കം മൊത്തം 55.6 ലക്ഷം രൂപയുടെ മൂല്യം വരും. ഗ്ലോബല്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ അബ്ദുള്‍ ലത്തീഫ് സമ്മാനം ഏറ്റുവാങ്ങി. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന ലത്തീഫ്, എല്ലാ വര്‍ഷവും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ നറുക്കെടുപ്പ് കൂപ്പണ്‍ അടുക്കാറുണ്ട്.

സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ലത്തീഫ് സ്ഥിരമായി കൂപ്പണ്‍ എടുക്കാറുള്ളത്. ഇത്തവണ അദ്ദേഹം ഒറ്റയ്‌ക്കെടുത്ത 200 ദിര്‍ഹത്തിന്റെ കൂപ്പണിനാണ് നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചത്. കറാമയിലെ അല്‍മദീന സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റായ അബ്ദുള്‍ ലത്തീഫ്, 28 വര്‍ഷങ്ങളായി ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications