കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:വ്യാജ ഉത്പനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന 202 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നിരോധിച്ചു

  • By Neethu
Google Oneindia Malayalam News

ദുബായ്: വ്യാജ ഉത്പനങ്ങള്‍ വില്‍ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി ഉപയോഗിച്ച 202 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളും ദുബായ് അധികാരികള്‍ നിരോധിച്ചു.

ഇന്‍സ്റ്റാഗ്രാമിലൂടെയും സോഷ്യല്‍ നെറ്റവര്‍ക്കിങ് സൈറ്റുകളിലൂടെയും വ്യാജ ഉത്പനങ്ങളുടെ ചിത്രങ്ങളും പരസ്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട് എന്ന ദുബായ് സാമ്പത്തിക വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നിരോധനം നടപ്പിലാക്കിയത്. വ്യാജ ഉത്പനങ്ങളുടെ ഉപഭേക്താക്കള്‍ ഏറ്റവും കൂടുതല്‍ യുഎഇയിലാണെന്നും കണക്കുകള്‍ പറയുന്നു.

202 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നിരോഘിച്ചു

202 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നിരോഘിച്ചു

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും പുതിയ സംവിധാനമായ ഇന്‍സ്റ്റാഗ്രാമിലൂടെ വ്യാജ ഉത്പനങ്ങള്‍ പ്രചരിപ്പിക്കുന്ന എന്ന കണ്ടെത്തലിലൂടെയാണ് യൂസേഴ്‌സ് അക്കൗണ്ട് നിരോധിച്ചത്.

സോഷ്യല്‍ മീഡിയയിലും വ്യാജന്മാര്‍

സോഷ്യല്‍ മീഡിയയിലും വ്യാജന്മാര്‍

സോഷ്യല്‍ മീഡിയ വഴി ഉത്പനങ്ങള്‍ പ്രചരിപ്പിക്കുന്നത് ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇത്തരത്തില്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന സോഷ്യല്‍ സൈറ്റുകളും നിരോധിച്ചിട്ടുണ്ട്.

ഉപഭോക്താകള്‍ കുടുതല്‍ യുഎഇയില്‍

ഉപഭോക്താകള്‍ കുടുതല്‍ യുഎഇയില്‍

വ്യാജ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താകള്‍ യുഎഇയിലാണ് എന്ന് അധികാരികള്‍ പറയുന്നു.

നടപടി പരാതികളുടെ അടിസ്ഥാനത്തില്‍

നടപടി പരാതികളുടെ അടിസ്ഥാനത്തില്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ വ്യാജ വിപണി സജ്ജീവമാക്കുന്ന എന്ന പരാതിയെ തുടര്‍ന്നാണ് സൈറ്റുകള്‍ നിരോധിച്ചത്.

യുഎഇ നിയമപ്രകാരം കുറ്റകൃത്യമാണ്

യുഎഇ നിയമപ്രകാരം കുറ്റകൃത്യമാണ്

സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ചെയ്യുന്നത് യുഎഇ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ദുബായ് സാമ്പത്തിക വിഭാഗം അറിയിച്ചു.

English summary
Dubai shuts down 202 Instagram accounts for promoting fake goods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X