ദുബായ്; സിക്കിന്‍ഡിവിജ്വല്‍ ശ്രദ്ധയാകര്‍ഷിച്ചു
ദുബായ് : ലോക ചരിത്രത്തില്‍ ഉന്നത സ്ഥാനം നേടിയവരുടെ ചിത്രങ്ങള്‍ ടി ഷര്‍ട്ടില്‍ വരച്ച് തത്സമയം പ്രിന്റ് ചെയ്തു ന്യുയോര്‍ക്ക് ആസ്ഥാനമായ അര്‍ബന്‍ ആര്‍ട്ടിസ്റ്റ് ഫിലിപ് യുര്‍ടിഗ ശ്രദ്ധയാകര്‍ഷിച്ചു. ദേര സിറ്റി സെന്ററിലെ ഷൂ സിറ്റിയില്‍ മഹാത്മാഗാന്ധി, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചാര്‍ലി ചാപ്ലിന്‍ തുടങ്ങിയ മഹാത്മാരുടെ ചിത്രങ്ങള്‍ ടി ഷര്‍ട്ടില്‍ വരച്ച് കൊണ്ടാണ് സിക്കിന്‍ഡിവിജ്വല്‍ എന്ന ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഇദ്ദേഹം ഭാഗമായത്.
ബാസ്‌കറ്റ്‌ബോളിലെ ഇതിഹാസ താരം മൈക്കിള്‍ ജോര്‍ഡന്റെ മാസ്റ്റര്‍ പീസ് ചിത്രം വരച്ച് സിറ്റി സെന്ററിലെത്തിയ സന്ദര്‍ശകരില്‍ അതിശയം പകര്‍ന്നു അദ്ദേഹം. 1985ല്‍ പെറുവില്‍ ജനിച്ച യുര്‍ടീഗ അതേ വര്‍ഷം കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് വന്നു.

1990ല്‍ പെറുവിലേക്ക് തിരിച്ച് പോയി. ന്യുയോര്‍ക്ക് സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ നിന്ന് ആനിമേഷന്‍ ബിരുദം നേടിയ ഇദ്ദേഹം ഹോളിവുഡിലേക്ക് മാറി. താമസിയാതെ ഹോളിവുഡില്‍ സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റായി പ്രശസ്തനായി.

ഇത്തരം വ്യത്യസ്ത ചിത്രങ്ങളുള്ള ടി-ഷര്‍ട്ടുകള്‍ ദുബായില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും വരും നാളുകളില്‍ പുതുമയാര്‍ന്ന ചിത്രങ്ങളോട് കൂടിയ ടി-ഷര്‍ട്ടുകള്‍ കാഴ്ച്ചവെക്കുന്നതാനെന്നും സിക്കിന്‍ഡിവിജ്വല്‍ ഡിസൈനറായ ഫിലിപ് യുര്‍ടിഗ പറഞ്ഞു. ക്രിസത്യാനോ - റൊണാള്‍ഡോ, ഡേവിഡ് ബോവി, ബോബ് മാര്‍ലി തുടങ്ങിയ നിരവധി പ്രമുഖരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.












Click it and Unblock the Notifications