ദുബായ്;പുതുക്കിയ മൊബൈല്‍ പേ ആപ് പുറത്തിറക്കി

സര്‍ക്കാരിലേയ്ക്കുള്ള ബില്ലുകള്‍ അടയ്ക്കുന്നതിനാണ് മൊബൈല്‍ പേ ആപ് ഉപയോഗിയ്ക്കുന്നത്. പുതിയ ആപ്ളിക്കഷന്‍ ആപ്പിള്‍ ആപ്, ഗൂഗിള്‍ പ്‌ളേ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ദുബായ് പൊലീസിലേയ്ക്കുള്ള പിഴ, ദേവ , ഇത്തിസലാത്ത് ബില്ലുകള്‍, ആര്‍ടിഎയുടെ സാലിക്ക്, എന്‍ഒഎല്‍ സേവനങ്ങള്‍ എന്നിവയുടെ ബില്‍ അടയ്ക്കുന്നതിനാണ് മൊബൈല്‍ പേ ആപ് ഉപയോഗിയ്ക്കുന്നത്.
ഇത്തിസലാത്തിന്റെ എല്ലാ സേവനങ്ങളും ആപില്‍ ലഭ്യമാകും. ഉപഭോക്താക്കളുടെ സൗകര്യത്തിനു വേണ്ടിയാണ് ആപ് പുതുക്കിയത്. 2012 നവംബറിലാണ് മൊബൈല്‍ പേ ആപ് ആദ്യം പുറത്തിറക്കുന്നത്. ഇത് വരെ 13,000 പേരാണ് ആപ് ഡൗണ്‍ലോഡ് ചെയ്തത്. 53,000 ട്രാന്‍സാക്ഷനുകള്‍ ഇത് വരെ നടന്നു.
ദുബായ് ഇ സര്‍വ്വീസ് വകുപ്പ് ജനറല്‍ മുഹമ്മദ് സയീദ് ബഖിത്, ദുബായ് ജല-വൈദ്യുത വകുപ്പ് വൈസ് പ്രസിഡന്റ് മര്‍വാന്‍ ബിന്‍ ഹൈദര്‍, ആര്‍ടിഎ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സിഇഒ അബ്ദുള്ള അല്‍ മദനി, ഇത്തിസലാത്ത് ബിസിനസ് വകുപ്പ് മേധാവി അബ്ദുള്ള ഇബ്രാഹിം അല്‍ അഹമ്മദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications