ആഘോഷ ദിനങ്ങള്‍ മുന്നില്‍ കണ്ട് അധികൃതര്‍ പരിശോധന കര്‍ശനമാക്കി.
ദുബായ്: ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ വിപണിയില്‍ തിരക്ക് വര്‍ദ്ദിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കാന്‍ അധിക്രതര്‍ തീരുമാനിച്ചു.
സലൂണുകളിലും, ഭക്ഷണ ശാലകളിലും തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ശുചിത്യവും ക്യത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധന കര്‍ശനമാക്കാന്‍ അധിക്രതര്‍ തീരുമാനിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷിതത്വവും പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പുവരുത്താന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പരിശോധനകള്‍ ശക്തമാക്കുന്നത്.

സലൂണുകളില്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഏതെങ്കിലും രീതിയില്‍ ആരോഗ്യത്തിന് ഹാനികരമാകുന്നുണ്ടോ എന്നതും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കാനും വകുപ്പ് മേധാവികള്‍ തീരുമാനമെടുത്തിട്ടുണ്ട്.












Click it and Unblock the Notifications