ദുബായ്;ഊമയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു?

അമ്മയോടും സഹോദര ഭാര്യയോടുമൊപ്പം തയ്യല്‍ കടയില്‍ എത്തിയതായിരുന്നു 26 കാരിയായ യുവതി. പെണ്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ക്കുള്ള അളവ് എടുക്കുന്നതിനിടയിലാണ് തയ്യല്‍ക്കാരന്‍ ശരീരത്തില്‍ സ്പര്‍ശിയ്ക്കാന്‍ തുടങ്ങിയത്. ആദ്യം അയാള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് കരുതിയെങ്കിലും വീണ്ടും പ്രതി ശരീരത്തില്‍ സ്പര്‍ശിയ്ക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി ബഹളം വച്ചു.
സ്ത്രീയോടൊപ്പമുണ്ടയിരുന്ന ബന്ധുക്കളും അളവെടുക്കുന്നതിന്റെ തിരക്കിലായിരുന്നു. പെണ്‍കുട്ടി ബഹളം കൂട്ടിയതോടെ അമ്മയും മറ്റുള്ളവരും എത്തുകയും കാര്യം തിരക്കുകയും ചെയ്തു. ആംഗ്യ ഭാഷയില്‍ നടന്ന കാര്യങ്ങളെല്ലാം പെണ്‍കുട്ടി അമ്മയോട് പറഞ്ഞു.
സ്ത്രീ തയ്യല്‍ക്കാരന് നേരെ തിരിയുകയും കടയില്‍ നിന്ന് അയാളെ പിടിച്ച് തള്ളുകയും ചെയ്തു. അടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ വിളിച്ച് കാര്യങ്ങള്‍ പറയുകയും ചെയ്തു. പൊലീസുകാരനോട് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പ്രതി പറഞ്ഞു. ഇയാളെ കോടതിയില്‍ വിചാരണയ്ക്ക് ഹാജരാക്കി. കേസിന്റെ തുടര്‍ വാദം സെപ്റ്റംബര്‍ 26 ന് നടക്കും.












Click it and Unblock the Notifications