ദുബായ് ടാക്‌സികളില്‍ ഇനി ഫ്രീ വൈഫൈ
ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ടാക്‌സികളില്‍ ഫ്രീ വൈഫൈ സംവിധാനം നിലവില്‍ വരുത്താന്‍ ആര്‍ടിഎ തീരുമാനിച്ചു.
രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ ലെ പ്രമുഖ ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ ഡു വിന്റെ സഹായത്തോടെയാണ് ടാക്‌സികളില്‍ വൈഫൈ ഒരുക്കുന്നത്.

ഇതിനു പുറമെ ടാക്‌സികളില്‍ ഘടിപ്പിക്കുന്ന സ്മാര്‍ട്ട് സ്‌ക്രീനുകള്‍ വഴി ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള ചെറിയ വിശദീകരണങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications