വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ചു; ഫിലിപ്പിനോ ടീച്ചര്‍ ദുബായില്‍ പിടിയിലായി
ദുബായ്: സിറിയക്കാരിയായ വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങളയച്ച ഫിലിപ്പിനോ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. അല്‍ തവാര്‍ സ്‌കൂളിലാണ് സംഭവം.
ആറാം ക്ലാസ്സുകാരിയായ കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റം പ്രകടമാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി പരാതിപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സിറിയക്കാരിയായ മാതാവ് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് കംപ്യൂട്ടര്‍ അധ്യാപകനില്‍ നിന്ന് മകള്‍ പീഡനത്തിനിരയായതായി അവര്‍ക്ക് ബോധ്യമായത്. കുട്ടിയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സംശയം തോന്നി കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ വിവരം പോലിസിന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിക്ക് വാട്ട്‌സാപ്പ് വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായും കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും പോലിസ് കണ്ടെത്തി. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലിസ് അറിയിച്ചു. പീഡനത്തെ തുടര്‍ന്ന് കുട്ടി സഹപാഠികളോടും മറ്റും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായും അല്‍ ഖുസൈസ് പോലിസ് അറിയിച്ചു.
ക്ലാസ് അസൈന്‍മെന്റുമായി ബന്ധപ്പെട്ടാണത്രെ ഇയാള്‍ക്ക് കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചത്. കംപ്യൂട്ടര്‍ ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വാട്ട്‌സാപ്പ് വഴി അധ്യാപകനില്‍ നിന്ന് നിവാരരണം വരുത്തുമായിരുന്നു 11 വയസ്സുകാരിയായ കുട്ടി. ഈ അവസരം താന്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് 46കാരനായ അധ്യാപകന്‍ സമ്മതിച്ചു. ലൈംഗിക അതിക്രമങ്ങള്‍ നടത്തി, കുറ്റം ചെയ്യാന്‍ പ്രേരണ നല്‍കി എന്നീ കുറ്റങ്ങളാണ് അധ്യാപകനെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ ഇയാള്‍ക്കെതിരായ കോടതി നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് പോലിസ് അറിയിച്ചു.












Click it and Unblock the Notifications