ദേരയില്‍ തസ്‌കിയത്ത് ക്യാമ്പ്
ദുബായ്: ഐ.സി.എഫ് നായിഫ് ഘടകം റമസാന്‍ 27ാം രാവില്‍ ദേര സര്‍ഊനി മസ്ജിദില്‍ തസ്‌കിയ്യത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് ( തിങ്കള്‍ ) തറാവീഹ് നമസ്‌കാരത്തിനു ശേഷം നടക്കുന്ന സംഗമം ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്യും. ഖതമുല്‍ ഖുര്‍ ആന്‍. ഉദ്‌ബോധനം, ദിക്ര്! ദുആ സംഗമം, തസ്ബീഹ് നിസ്‌കാരം നടക്കും.

വിവിധ സെഷനുകള്‍ക്ക് എ. കെ. അബൂബക്കര്‍ മൗലവി കട്ടിപ്പാറ, മുഹമ്മദ് കുഞ്ഞു സഖാഫി കണ്ണപുരം, മുഹമ്മദ് പുല്ലാളൂര്‍, ഹസസ്ന്‍ സഖാഫി മുഴപ്പാല , അഷറഫ് പാലക്കോട്, റഷീദ് മൗലവി കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് 050 5749100.












Click it and Unblock the Notifications