ദുബായില്‍ കാണാതായ മലയാളി തിരിച്ചെത്തി
ദുബായ്: ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ നിന്നും കാണാതായ എടപ്പാള്‍ സ്വദേശി സാദിഖ് കരിമ്പലിയെ കണ്ടെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു. ദെയ്റയിലെ ഒരു എസി സെപയര്‍പാര്‍ട്സിലെ ജീവനക്കാരനായ സാദിഖിനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണ്‍മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്യേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ ഇദ്ദേഹത്തിന്റെ സുഹ്യത്തിന്റെ കറാമയിലുള്ള ഫല്‍റ്റില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സാദിഖിന്റെ സുഹ്യത്തുക്കള്‍ വിവരം ഉടന്‍ തന്നെ സാദിഖിന്റെ ബന്ധുവായ ഇഖ്ബാലിനെ അറിയിക്കുകയായിരുന്നു.

ഇത്രയും ദിവസം എവിടെയായിരുന്നുവെന്ന് ഇദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇദ്ദേഹത്തെ അന്യേഷിച്ച് ബന്ധുക്കള്‍ ദുബായിലെ വിവിധ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും തിരച്ചില്‍ നടത്തിയിരുന്നു.












Click it and Unblock the Notifications