ദുബായില്‍ പുതുതായി 5 പാര്‍ക്കുകള്‍

ദുബായ് ലോകത്തെ ഏറ്റവും മനോഹരവും ഗ്രീന്‍സിറ്റിയുമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പാര്‍ക്കുകള്‍ നിര്‍മ്മിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് പ്രധാന പാര്‍ക്കുകള്‍ ഉള്‍പ്പടെ ദുബായില്‍ 103 പാര്‍ക്കുകളാണുള്ളത്. രണ്ട് ഓപ്പണ്‍ ബീച്ചുകള്‍,33 റെസിഡന്‍ഷ്യല്‍ പാര്‍ക്കുകള്‍, 58 പബ്ളിക് സ്‌ക്വയറുകള്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ലിസായ്‌ലിയിലാണ് റെഡിഡന്‍ഷ്യല്‍ പാര്‍ക്കുകളില്‍ ഒരെണ്ണം നിര്‍മ്മിയ്ക്കുന്നത്. 1.7 ഹെക്ടറിലാണ് പാര്‍ക്ക്. ആദ്യഘട്ടത്തില്‍ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളോട് കൂടിയാണ് പാര്‍ക്ക് നിര്‍മ്മിയ്ക്കുക.
സത്വയിലാണ് മറ്റൊരു പാര്‍ക്ക് നിര്‍മ്മിയ്ക്കുന്നത്. മന്‍ഖൂലിലാണ് മറ്റൊരു പാര്‍ക്ക്. അല്‍ മുഹൈസ്‌ന 3, അല്‍വാര്‍ഖ 4 എന്നിവിടങ്ങളിലായി പൂന്തോട്ടങ്ങളും നിര്‍മ്മിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications