ലോകത്തിലെ ഏറ്റവും നീളമേറിയ സ്വര്‍ണമാല ദുബായില്‍ ഒരുങ്ങുന്നു
ദുബായ്: ലോകത്തിലെ ഏറ്റവും നീളമുള്ള സ്വര്‍ണമാല ദുബായില്‍ ഒരുങ്ങുന്നു. 20മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണമാണ് ഈ മാല. ഗിന്നസ് ബുക്കിലേയ്ക്ക് ദുബായില്‍ നിന്ന് മറ്റൊരു സംഭാവന കൂടിയായി ഈ മാല മാറുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 5 കിലോമീറ്റര്‍ നീളത്തിലാണ് മാല നിര്‍മ്മിയ്ക്കുന്നത്. 180 കിലോഗ്രാം ഭാരമാണ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മാലയ്ക്കുണ്ടാവുക. ഡിസംബര്‍ അവസനാത്തോടെ മാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.
22 കാരറ്റ് സ്വര്‍ണം ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും നീളമുള്ള മാല നിര്‍മ്മിച്ച് ഗിന്നസ് ബുക്കില്‍ കയറിപറ്റാനാണ് ദുബായ് ശ്രമിയ്ക്കുന്നത്. ജനവരി മുതല്‍ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാകും ഈ മാല. നാല് പ്രമുഖ ജൂവല്ലറികളാണ് മാല നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, സിരോയ, സ്കൈ ജൂവല്ലേഴസ്, ജൂവല്‍ വണ്‍ എന്നിവയാണ് സ്വര്‍ണമാല നിര്‍മ്മാണത്തിലെ പങ്കാളികള്‍.

സ്വര്‍ണമാല പ്രദര്‍ശിപ്പിയ്ക്കുന്നത് മാത്രമല്ല ആവശ്യക്കാര്‍ക്ക് ഇതില്‍ നിന്ന് ഇഷ്ടമുള്ള ഭാഗം സ്വന്തമാക്കി മാലയായോ മറ്റോ ഉപയോഗിയ്ക്കാനുള്ള അവസരവും നല്‍കുന്നുണ്ട്. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. മാല ബുക്ക് ചെയ്യുന്നതിനായി നിര്‍മ്മാണ പങ്കാളികളായ നാല് ജൂവല്ലറികളില്‍ ഏതെങ്കിലും ഒന്നിനെ സമീപിച്ചാല്‍ മതി. ജനവരി പത്തിന് ശേഷം ആവശ്യക്കാര്‍ക്ക് അവര്‍ ബുക്ക് ചെയ്ത ഭാഗം നല്‍കും. ദിവസവും പത്ത് മണിയ്ക്കൂര്‍ 70 തൊഴിലാളികളാണ് മാലയുടെ നിര്‍മ്മാണത്തിനായി പണിയെടുക്കുന്നത്. ജനവരി 2015 മുതല്‍ 2015 ഫെബ്രുവരി 1 വരെയാണ് ഡിഎസ്എഫ് നടക്കുന്നത്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
കുത്തനെ ഇടിയുന്നു, പിന്നാലെ തിരിച്ചുകയറുന്നു! സ്വര്‍ണത്തിന് ഈ ആഴ്ച എന്ത് സംഭവിക്കും? -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും












Click it and Unblock the Notifications