അമിതമായി വയാഗ്ര കഴിച്ച് 12 മണിക്കൂര്‍ നീണ്ട സെക്‌സ്; ദുബയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു
അമിതമായി വയാഗ്ര കഴിച്ച് 12 മണിക്കൂര്‍ നീണ്ട സെക്‌സ്; ദുബയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു
ദുബയ്: അമിത അളവില്‍ ലൈംഗിക ഉത്തേജക മരുന്നായ വയാഗ്ര കഴിച്ച് തുടര്‍ച്ചയായി 12 മണിക്കൂര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട മധ്യവയസ്‌കന്‍ കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. ദുബയിലെ ഒരു ഹോട്ടല്‍ മുറിയില്‍ 52കാരനായ കാമറൂണ്‍ പൗരനാണ് ദാരുണ അന്ത്യം സംഭവിച്ചത്. ദുബയില്‍ സന്ദര്‍ശക വിസയിലെത്തിയതായിരുന്നു യുവാവ്.
മരണ വിവരം അറിഞ്ഞെത്തിയ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മരണ കാരണം വയാഗ്രയുടെ അമിത ഉപയോഗവും അമിത സെക്‌സുമാണെന്ന് വ്യക്തമായത്. ഇയാള്‍ക്ക് കാമറൂണ്‍ പൗരയായ 23കാരിയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയ പോലിസ് യുവതിയെ ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയായിരുന്നു.

കഴിഞ്ഞ ഏഴു മാസമായി ഇയാളുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായും ഇടയ്ക്കിടെ ദുബയിലെത്താറുള്ള ഇയാളുമായി ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും യുവതി പോലിസിനോട് സമ്മതിച്ചു. മരണം സംഭവിക്കുന്ന സമയത്തും യുവതി ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. അന്നേദിവസം 12 മണിക്കൂറോളം തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായും സ്ത്രീ പറഞ്ഞു. ബാഗില്‍ നിന്ന് എന്തോ മരുന്നെടുത്ത് കഴിച്ച ഇയാള്‍ അല്‍പസമയത്തിനു ശേഷം കുളിമുറിയി പോയി. അവിടെ നിന്ന് വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഇയാള്‍ തളര്‍ന്നുവീണതായി കണ്ടത്. ബാഗില്‍ നിന്ന് പിടിച്ചെടുത്ത മരുന്ന് വയാഗ്രയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി പോലിസ് അറിയിച്ചു.












Click it and Unblock the Notifications