Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: ട്രക്കും ബസും കൂട്ടിയിടിച്ച് മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് ബംഗ്ലാദേശികളുള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്

ദുബായ്: ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും. ദുബായ് റാബത്ത് റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് ബംഗ്ലാദേശികളുള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് ജീവനക്കാരെയും കൊണ്ട് പോകുകയായിരുന്ന ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നിസാരമായി പരിക്കേറ്റ നാലുപേരെ ദുബായിലെ അല്‍റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ക്ലീന്‍കോ ക്ലീനിംഗ് സര്‍വ്വീസ് ആന്‍ഡ് ബില്‍ഡിംഗ് മെയിന്റനനന്‍സിലെ ജീവനക്കാരുമായി അല്‍ ഗര്‍ഹൗഡിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു കമ്പനി ബസാണ് അല്‍ റാബത്തില്‍വച്ച് അപകടത്തില്‍പ്പെട്ടത്. അല്‍ റാഷിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയീദ് ബിന്‍ സുലൈമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ

ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ

അഞ്ച് മണിയോടെ വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലീസും രക്ഷേസനയും സംഭവസ്ഥലത്തെത്തുകയായിരുന്നു. നാല് പേര്‍ സംഭവസ്ഥലത്തുവച്ചും ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്.

അശ്രദ്ധ അപകടത്തിന് കാരണം

അശ്രദ്ധ അപകടത്തിന് കാരണം

ബസും ട്രക്കും കൂട്ടിയിടിച്ചതോടെ ഇരുവാഹനങ്ങള്‍ക്കും ഇയില്‍പ്പെട്ടവരെ വാഹനങ്ങള്‍ പൊളിച്ചാണ് പുറത്തെടുത്തത്. ഇന്‍ഡിക്കേറ്ററില്ലാതെ ബസ് മറ്റൊരു മറ്റൊരു ലെയ്‌നിലേയ്ക്ക് കടന്നതാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലേക്കുള്ള യാത്രക്കിടെ പുലര്‍ച്ചെ 5.10ഓടെയായിരുന്നു അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

ഇന്‍ഡിക്കേറ്ററില്ലാതെ മറ്റൊരു ലൈനിലേയ്ക്ക് കടന്നതാണ് ബസ് ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബന്ധുക്കളെ അറിച്ചു

ബന്ധുക്കളെ അറിച്ചു

അപകടത്തില്‍ മരിച്ച അഞ്ച് പേരുടെയും ബന്ധുക്കളെ വിവരമറിയിച്ചതായി പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+