ദുബായില്‍ കനത്ത മഴ, ശക്തമായ കാറ്റിനും സാധ്യത
ഷാര്‍ജ: ദുബായില്‍ എമിറേറ്റുകളില്‍ വ്യാപകമായ കനത്ത മഴ, ശനിയാഴ്ച രാത്രി ചാറ്റല്‍ മഴ അനുഭവപ്പെട്ടിരുന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ മഴ കനത്തു പെയ്യുകയാണ്. ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്.
മഴ തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങിയതോടെ ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളുടെ പലഭാഗത്തും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്.

മഴയോടപ്പം ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് യു എ ഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് ശക്തമായി വീശുന്നതിനാല്‍ കാഴ്ചയുടെ ദൂരപരിധിക്ക് കുറവ് വരും, അതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്ർകിയിട്ടുണ്ട്.












Click it and Unblock the Notifications