വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന് ഭര്‍ത്താവിനെ പോലീസ് സ്റ്റേഷനില്‍ കയറ്റി
ദുബായ്: സുഹൃത്തുകള്‍ക്കിടയില്‍ മാത്രമല്ല ബന്ധുകളും നാട്ടുക്കാരും വാട്ആപില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതില്‍ സജീവമാണ്. എന്നാല്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷന്‍ കയറ്റിയ കഥകളൊന്നും പുറത്ത് വന്നിട്ടില്ല, ഇപ്പോള്‍ ഇതാ അതും സംഭവിച്ചു. അതും ഭാര്യ ഭര്‍ത്താവിനെ..
ദുബായ് സ്വദേശിനിയായ യുവതിയാണ് ഭര്‍ത്തൃസഹോദരി വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന് ഭര്‍ത്താവിനെതിരെ ദുബായ് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനോട് സംഭവം പറഞ്ഞിട്ടും സഹോദരിയെ ന്യായീകരിക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു.

നിസാര കുടുംബ വഴക്കുകള്‍ വീട്ടില്‍ നിന്നും പറഞ്ഞു തീര്‍ക്കണം എന്നായിരുന്നു പോലീസിന്റെ മറുപടി. വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന് ഭര്‍ത്തൃസഹോദിയില്‍ നിന്നും സംരക്ഷണം വേണം എന്നായിരുന്നു പരാതി. ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ വിവരം ചോദിച്ചപ്പോള്‍ മോശമായി സംസാരിച്ചു എന്നും പറയുന്നു.
വിമണ്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സഹോദരിയെയും വിളിച്ച് കൗണ്‍സിലിങ്ങ് നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ക്ക് സോഷ്യല്‍ മീഡിയകളാണ് ഇപ്പോള്‍ പ്രധാന വില്ലനായി മാറിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications