ദുബായിലെ പൊതുഗതാഗത സംവിധാനം ഇന്ന് ഉപയോഗപ്പെടുത്തിയാല്‍ ലക്ഷങ്ങള്‍ ലഭിച്ചേക്കാം!
യാത്രക്കാരിലെ രണ്ട് ഭാഗ്യശാലികള്‍ക്ക് 50,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക.
ദുബായ്: പൊതുഗതാഗത ദിനമായി ആചരിക്കുന്ന ഇന്ന് (ചൊവ്വ) റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് (ആര്‍ ടി എ) യുടെ കീഴിലെ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും വിജയികളെ കണ്ടെത്തി ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ആര്‍ടിഎ അറിയിച്ചു. യാത്രക്കാര്‍ക്കായി വിവിധ സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് വകുപ്പ് ഒരുക്കിയിരിക്കുന്നത്.
യാത്രക്കാരിലെ രണ്ട് ഭാഗ്യശാലികള്‍ക്ക് 50,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക. പ്രധാന ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ദുബായ് മാളിലെ ഐസ് റിങ്കില്‍ എത്തുന്ന ടീം അംഗങ്ങള്‍ക്ക് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 7,000 എന്നിങ്ങനെയാണ് സമ്മാനത്തുക.

പൊതുഗതാഗത സംവിധാനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍ടിഎ നവംബര്‍ഒന്ന് പൊതുഗതാഗത ദിനമായി ആചരിക്കുന്നത്. ആര്‍ടിഎ യക്ക് കീഴിലെ തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്കും മികച്ച സേവനങ്ങള്‍ക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കും.












Click it and Unblock the Notifications