മിഡില്‍ ഈസ്റ്റില്‍ ആദ്യമായി സരസ്വതി യജ്ഞം സംഘടിപ്പിക്കന്നു
ദുബായ്: വിജയ ദശമി ദിനമായ വെള്ളിയാഴ്ച കോഴിക്കോട് കാശ്യപാശ്രമം കുലപതി ആചാര്യ എം ആര്‍ രാജേഷിന്റെ നേത്യത്വത്തിലാണ് സരസ്വതീയജ്ഞം സംഘടിപ്പിക്കുന്നത്. ദുബായ് ഖിസൈസിലെ അല്‍ മദീന മാളിന് പിന്നിലുള്ള ഇന്ത്യന്‍ അക്കാദമി സ്‌കൂളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കാലത്ത് ആറു മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ വിദ്യാരംഭത്തിനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇതാദ്യമായാണ് സരസ്വതി യജ്ഞം മിഡിലീസ്റ്റില്‍ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനകം അഞ്ഞുറോളം പേര്‍ റെജിസ്റ്റര്‍ ചെയ്തതായും ഭാരവാഹികള്‍ പറഞ്ഞു. ഉച്ചക്ക് രണ്ടു മണിക്കാണ് പരിപാടി അവസാനിക്കുക. ചടങ്ങില്‍ ആചാര്യ രാജേഷിന്റെ പ്രഭാഷണവും ഉണ്ടാകും.

വിദ്യഭ്യാസത്തിലൂടെ അറിവുണ്ടാവണമെങ്കില്‍ ശരീരവും മനസ്സും ആദ്യം പാകപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും ശബ്ദപ്രയോഗത്തിലൂടെ ശരീരത്തിനെയും മനസ്സിനെയും പ്രചോദിപ്പിക്കുന്ന തത്ത്വമാണ് സരസ്വതി സൂക്തങ്ങളിലുള്ളതെന്നും പ്രമുഖ ശിഷ്യനായ കെ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കെ ത്രിനാഥ്, ശ്രീനിവാസന്‍, സുനില്‍കുമാര്‍, എം മുരളീധരന്‍, എം രാധാക്യഷ്ണന്‍, എം ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications