കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി ഉള്‍പ്പടെ പലയിടത്തും ഭൂചലനം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യുഎഇ യില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഇറാനില്‍ നിന്ന് 300 കിലോമീറ്റര്‍ മാറി അബുദാബിയിലും ഭൂചവനം ഉണ്ടായി. കെട്ടിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. ബുധനാഴ്ച (ജൂലൈ 30) രാവിലെയാണ് ഭൂചലനം ഉണ്ടായത്.

കിഷ് ഐലന്റില്‍ നിന്നാണ് 30 മൈല്‍ അകലം വരെ ഭൂചലനം ഉണ്ടായത്. യുഎഇയില്‍ പലയിടത്തും ഭൂചലനം ഉണ്ടായതായ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംസ് ) അറിയിച്ചു.

Abu Dhabi

ബുധനാഴ്ച രാവിലെയാണ് അബുദാബി ഉള്‍പ്പടെ യുഎഇ യിലെ വിവിധ എമിരേറ്റുകളില്‍ ചെറു ചലനങ്ങള്‍ ഉണ്ടായത്. ഇതിന് മുന്‍പും യുഎഇയില്‍ പലയിടത്തും ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറാനിയന്‍ ഐലന്റുകളില്‍ നിന്നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ പറയുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ജാഗ്രത നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടില്ല.

English summary
Earthquake off Kish shakes UAE buildings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X