ദുബായില്‍ ഷവര്‍മ്മയ്ക്ക് നിരോധനം, തെരുവോരങ്ങളിലെ സ്‌റ്റോറുകള്‍ അടച്ച് പൂട്ടി
ദുബായ്: ഷവര്‍മ്മയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ദുബായ് ഭരണകൂടം. മിഡിസ്റ്റില്‍ പോപുലര്‍ ആയ ഷവര്‍മ്മയുടെ എല്ലാ സ്റ്റാളുകള്‍ അടച്ച് പൂട്ടാനാണ് തീരുമാനം. റോഡരികില്‍ വെച്ചുണ്ടാകുന്ന ഭക്ഷത്തില്‍ ബാക്ടീരിയകള്‍ ഉണ്ടാകും എന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
ദുബായിലെ ഫുഡ് ഇന്‍സ്‌പെക്ഷന്‍ മേലധികാരിയായ സുല്‍ത്താന്‍ അല്‍ താഹിരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 570 ഷവര്‍മ്മ സ്റ്റാളുകളും കഴിഞ്ഞ ആറു മാസമായി നിരീക്ഷണത്തിലാണ്.

പുതിയ ശുചിത്വ നിയമത്തിന് കീഴില്‍ പരിശോധന നടത്തിയതിന് ശേഷമാണ് 254 സ്റ്റാളുകള്‍ അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. ബാക്കിയുള്ള സ്റ്റാളുകള്‍ പൂര്‍ണമായും നിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.
ദുബായിലെ കടുത്ത ചൂടില്‍ പുറത്ത് വെച്ച് പാചകം ചെയ്യുന്ന മട്ടന്‍, ബീഫ് ഇറച്ചികളില്‍ എളുപ്പത്തില്‍ ബാക്ടീരിയ പരക്കും എന്നാണ് പറയുന്നത്.












Click it and Unblock the Notifications