Get Updates
Get notified of breaking news, exclusive insights, and must-see stories!

32 ലോക റെക്കോര്‍ഡുകളുമായി എബിന്‍ ജോര്‍ജിന്റെ പ്രകടനം ഷാര്‍ജയില്‍

ഷാര്‍ജ: ഒരു മണിക്കൂറില്‍ 27 ഓളം സംഗീത ഉപകരണങ്ങളില്‍ പ്രകടനം കാഴ്ച വെച്ച് ലോക റെക്കോര്‍ഡ് നേടിയ മലയാളിയായ എബിന്‍ ജോര്‍ജ് കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ക്കായി ഒരുങ്ങുന്നു. ജനുവരി 30 വൈകീട്ട് ആറു മണിക്ക് ഷാര്‍ജ എസ് ഡബ്ലു ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കോണ്‍സില്‍ ജനറല്‍ (ദുബായ്) കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

എബിന്‍ ജോര്‍ജ് ഇതുവരെ കരസ്ഥമാക്കിയിട്ടുള്ള അവാര്‍ഡുകളുടെ കൈമാറ്റവും ചടങ്ങിലുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ebin

തുടര്‍ന്ന് അവാര്‍ഡിനര്‍ഹമായ പ്രകടനങ്ങളിലെ പ്രസക്ത ഭാഗങ്ങളും വേദിയില്‍ അവതരിപ്പിക്കും. 4 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. മൊത്തം 32 ഓളം ലോക റെക്കോര്‍ഡുകളാണ് എബിന്‍ ജോര്‍ജിനു ലഭിച്ചിരിക്കുന്നത്.

ebin1

കുട്ടിക്കാലത്ത് മുതല്‍ വാദ്യോപകരണങ്ങളില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച എബിന്‍ ജോര്‍ജിനെ കുറിച്ച് വിവിധ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രഗത്ഭരുടെ പ്രശംസകള്‍ പടിച്ചുപറ്റാനും സാധിച്ചിട്ടുണ്ട്.

നത്തിംഗ് ഈസ് ഇമ്പോസ്സിബിള്‍ ഗ്രാന്‍ഡ് ഫിനാലെ എന്ന പേരില്‍ നടക്കുന്ന സംഗീത സന്ധ്യ റെക്കോര്‍ഡു നേട്ടത്തിനായി മാത്രമല്ലെന്നും ദൈവ സ്‌നേഹത്തിനു വേണ്ടി തന്റെ കഴിവുകളെ ഉപയോഗിക്കാനും, അസാധ്യങ്ങളെ സാധ്യമാക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ എന്ന വിശ്വാസ പൂര്‍ത്തീകരണത്തിനും വേണ്ടിയാണെന്നും എബിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ജോര്‍ജ്.സീ.കെ., ഷിജി വര്‍ഗീസ്, മീഡിയ കോര്‍ഡിനേറ്റര്‍ ബിജു ഓവനാലില്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+