കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാടിയും പറഞ്ഞും ആഹ്ലാദം തീര്‍ത്ത് വി.എം.കുട്ടിയുടെ ഇശലിന്റെ വഴി

Google Oneindia Malayalam News

ദുബായ്: സൂഫിസവും, നാടന്‍ പാട്ടുകളും, അതിശയോക്തികള്‍ കലര്‍ന്ന മാലപാട്ടുകളുമാണ് മാപ്പിളപാട്ടിന്റെ തുടക്കമെന്നും, കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ക്കു വിധേയമാകുന്നതിനനുസരിച്ചു സഹൃദയ മനസ്സുകള്‍ക്ക് കൂടുതല്‍ ഇമ്പമാക്കി മാറ്റാന്‍ മാപ്പിള കലകളെ സ്‌നേഹിക്കുന്നവര്‍ തയ്യാറാകണമെന്നും പ്രശസ്ത മാപ്പിളപാട്ട് ഗായകനും രചയിതാവുമായ വി.എം.കുട്ടി മാസ്റ്റര്‍ പറഞ്ഞു.

.ദുബായ് സര്‍ഗധാര 'ഇശലിന്റെ വഴി ' എന്നപേരില്‍ സംഘടിപ്പിച്ച 400 വര്‍ഷത്തെ മാപ്പിളപാട്ട് ചരിത്രത്തെ പാടിയും പറഞ്ഞും അവതരിപ്പികയായിരുന്നു അദ്ദേഹം. ഒട്ടേറെ മാപ്പിളപാട്ട് പരിപാടികള്‍ ശ്രവിച്ച സദസ്സിനു മൂന്നു മണിക്കൂര്‍ നീണ്ട പരിപാടി ഹൃദ്യവും നവ്യാനുഭവവുമായി. ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലുരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു.

kmcc

ഉസ്മാന്‍ പി.തലശ്ശേരി, ഷുക്കൂര്‍ ഉടുമ്പുംതല ആശംസകള്‍ നേര്‍ന്നു. ഓ.കെ. ഇബ്രാഹിം, എന്‍.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ കാദര്‍ അരിപ്പാമ്പ്ര,ഹനീഫ് കല്‍മട്ട, ടി.എം.എ സിദ്ദീക്ക്, നിസാമുദ്ദീന്‍ കൊല്ലം, ഇബ്രാഹിം ഇരിട്ടി,അബ്ദുള്ള കുട്ടി ചേറ്റുവ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ റിയാസ് മാണൂര്‍ നന്ദിയും പറഞ്ഞു.

English summary
Eeshal finished rejoice in the way God told him , singing v m kutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X