ബലി പെരുന്നാള്‍ ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; അറഫ സംഗമത്തിന്റെ ആത്മനിര്‍വൃതിയില്‍ തീര്‍ഥാടകര്‍
റിയാദ്: ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊവിഡ് കെട്ടടങ്ങിയതിന് ശേഷം പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളും ഈദ് ഗാഹുകളിലും എത്താനാവുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍ എല്ലാവരും. അറഫ സംഗമത്തിന്റെ ആത്മനിര്‍വൃതിയില്‍ തീര്‍ഥാടകര്‍ ഇന്ന് ജംറയിലും ഹറമിലുമെത്തി ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നിര്‍വഹിക്കും. കൊവിഡ് കെട്ടടങ്ങിയെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ട്.

ഒമാന്‍ ഉള്‍പ്പടെയുള്ള എല്ലാ രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. കൊവിഡ് ജാഗ്രത പാലിച്ച് വേണം ആഘോഷങ്ങളെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉള്‍പ്പടെയുള്ള നിബന്ധനകള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Recommended Video
എല്ലാ രാജ്യങ്ങളിലും ബലിയറുക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസം വരെയാണ് പെരുന്നാള്‍ അവധി. ചൂട് കൂടിയതിനെ തുടര്‍ന്ന് പുറത്തുള്ള ആഘോഷങ്ങള്‍ക്ക് പൊലിമ കുറയും. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പെരുന്നാള്‍ ഭാവുകങ്ങള്‍ നേര്‍ന്നു. ബഹുസ്വര സംസ്‌കൃതിയുടെ മികച്ച സന്ദേശമാണ് ഇന്ത്യ നല്‍കുന്നതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications