ബലിപെരുന്നാള്‍; ദുബായിലെ സ്വകാര്യ സ്കൂളുകള്‍ അവധി പ്രഖ്യാപിച്ചു
ദുബായ്: ബലി പെരുന്നാളിന് മുന്നോടിയായി ദുബായിലെ സ്വകാര്യ സ്കൂളുകള്‍ അവധി പ്രഖ്യാപിച്ചു, ചില സ്‌കൂളുകള്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചപ്പോള്‍ മറ്റ് ചില സ്‌കൂളുകള്‍ രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ മൂന്ന് ദിവസത്തെ അവധിയും, സെപ്റ്റംബര്‍ 23 മുതല്‍ 24 വരെ രണ്ട് ദിവസത്തെ അവധിയും എന്നിങ്ങനെയാണ് സ്‌കൂളുകള്‍ നല്‍കുന്നത്.
സ്റ്റാര്‍ ഇന്റര്‍നാഷണല്‍, അല്‍ ത്വാര്‍, ദില്ലി പ്രൈവറ്റ് സ്‌കൂള്‍, ദുബായ് അമേരിക്കന്‍ അക്കാദമി എന്നീ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 22മുതല്‍ 24 വരെ മൂന്ന് ദിവസത്തെ അവധിയാണ് നല്‍കുന്നത്. ബലിപെരുന്നാള്‍ വ്യാഴാഴ്ചയാണ്.

എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 23 നും 24നുമാണ് അവധി. അവധി ഔദ്യോഗികമായി പ്രഖ്യാപിയ്ക്കാത്ത ചില സ്വകാര്യ സ്‌കൂളുകളും ഉണ്ട്. അധികം വൈകാതെ ഈ സ്‌കൂളുകളും അവധി ദിനങ്ങള്‍ പ്രഖ്യാപിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ മൂന്ന് ദിവസം ജെംസ് ജുമെരിയ പ്രൈമറി സ്‌കൂള്‍ അവധിയായിരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications