Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: ബലിപെരുന്നാള്‍, സ്കൂളുകളുടെ അവധി പ്രഖ്യാപിച്ചു

ദുബായ്: ബലി പെരുന്നാളിനോട് അനബന്ധിച്ച് യുഎഇയിലെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ അവധി പ്രഖ്യാപിച്ചു. ചില സ്‌കൂളുകള്‍ക്ക് ഒന്‍പത് ദിവസത്തെ അവധിയും മറ്റ് ചില സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധിയുമാണുള്ളത്.

ഒക്ടോബര്‍ മൂന്ന് മുതല്‍ 11 വരെയാണ് ചില സ്‌കൂളുകള്‍ക്ക് അവധി. സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഇത്തരത്തില്‍ അവധി ലഭിയ്ക്കുന്നത്. വാരാന്ത്യ അവധിയും ചേര്‍ത്താണ് ഒന്‍പത് ദിവസത്തെ അവധി ലഭിയ്ക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധിയാണ് പെരുന്നാളിനോട് അനുബന്ധിച്ച് നല്‍കുന്നത്. ഒക്ടോബര്‍ അഞ്ചിനും ആറിനും ആണ് അവധി.

ദീര്‍ഘനാളത്തെ അവധി നല്‍കുന്ന സ്‌കൂളുകള്‍ ഞായറാഴ്ച (ഒക്ോബര്‍ 12) തുറന്ന് പ്രവര്‍ത്തിയ്ക്കും. രണ്ട് ദിവസത്തെ അവധി നല്‍കുന്ന സ്‌കൂളുകള്‍ ഒക്ടോബര്‍ ഏഴ് ചൊവ്വാഴ്ച തുറന്ന് പ്രവര്‍ത്തിയ്ക്കും.

Ramzan

എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പ്രിസ്റ്റിന്‍ പ്രൈവറ്റ് സ്‌കൂള്‍, ദെയ്‌റ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അമേരിക്കന്‍ സ്‌കൂള്‍ ദുബായ് എന്നിവയ്ക്കാണ് ഒന്‍പത് ദിവസത്തെ അവധി ലഭിയ്ക്കുന്നത്. റാഫിള്‍സ് വേള്‍ഡ് അക്കാഡമി, കിംഗ്‌സ് ദുബായ്, ദുബായ് കൊളെജ്, ജെംസ് മോഡേണ്‍ അക്കാഡമി, ജാപ്പനീസ് സ്‌കൂള്‍, ഇന്ത്യന്‍ ഹൈസ്‌കൂള്‍ എന്നിവയ്ക്കാണ് രണ്ട് ദിവസത്തെ അവധി.

അബുദാബിയിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധിയാണെന്ന് അബുദാബി എഡ്യൂക്കേഷന്‍ കൗണ്‍സില്‍ അറിയിച്ചു. ഒക്ടോബര്‍ അഞ്ചിനും ആറിനുമാണ് അവധി.ഈദിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാല് ദിവസത്തെയും സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെയും അവധിയാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+