ദുബായി:ബലിപെരുന്നാള്‍ നാല് ദിവസം ദുബായില്‍ പാര്‍ക്കിംങ് ഫീസില്ല
ബലി പെരുന്നാള്‍ പ്രമാണിച്ച് ദുബായ് റോഡുകളില്‍ പാര്‍ക്കിംങിനുള്ള ഫീസ് നാലു ദിവസം സൗജന്യമായിരിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു.
ദുബായ്: ബലി പെരുന്നാള്‍ പ്രമാണിച്ച് ദുബായ് റോഡുകളില്‍ പാര്‍ക്കിംങിനുള്ള ഫീസ് നാലു ദിവസം സൗജന്യമായിരിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. എന്നാല്‍ ആര്‍ടിഎ യ്ക്ക് കീഴിലുള്ള മള്‍ട്ടി സ്റ്റോറി കാര്‍പാര്‍ക്കിംങ്ങില്‍ സൗജന്യം ലഭ്യമായിരിക്കില്ല. ഈ മാസം 31 വ്യാഴം മുതല്‍ സെപ്റ്റംബര്‍ 3 ഞായറാഴ്ച വരെയാണ് സൗജന്യ പാര്‍ക്കിംങ് ലഭിക്കുക.
അവധി ആഘോഷ ദിനങ്ങളില്‍ റോഡുകളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ പരമാവധി ആളുകള്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്നും വാഹനങ്ങള്‍ ക്രമം തെറ്റിയും പാര്‍ക്കിംങ് നിരോധന മേഖലകളില്‍ പാര്‍ക്ക് ചെയ്യുന്നതില്‍ നിന്നും പൊതുജനങ്ങള്‍ അധിക്രതരുമായി സഹകരിക്കണമെന്നും വിവിധ വകുപ്പ് മേധാവികള്‍ അറിയിച്ചു.

ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ അവധി ദിനങ്ങളിലും പരിശോധനയ്ക്കായ് എത്തുമെന്നും ഇവര്‍ അറിയിച്ചു.












Click it and Unblock the Notifications