ദുബായ്:പെരുന്നാള്‍ ആഘോഷിയ്ക്കുന്നവര്‍ ഈ കാര്യങ്ങള്‍ ചെയ്യരുതെന്ന് പൊലീസ്
ദുബായ്: ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ അടുത്തെത്തിയതോടെ പെരുന്നാള്‍ ആഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ സമൂഹം. ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസികള്‍ താമസിയ്ക്കുന്ന രാജ്യം കൂടിയാണിത്. ഏത് ആഘോഷമായാലും അതിന്റെ ഭാഗമാകാന്‍ ശ്രമിയ്ക്കുന്നവരാണ് മലയാളികള്‍. ആഘോഷം ഏതായാലെന്താ മലയാളിയ്ക്ക് ആഘോഷിച്ചാല്‍ മതി. പക്ഷേ ആഘോഷങ്ങളൊന്നും അതിര് കടക്കരുത് കേട്ടോ. ഇത് പറയുന്നത് വണ്ഇന്ത്യയല്ല യുഎഇ സിവില്‍ ഡിഫന്‍സാണ്.
പെരുന്നാള്‍ ആഘോഷത്തിനിടെ ആര്‍ക്കും അപകടം സംഭവിയ്ക്കാതിരിയ്ക്കാന്‍ വേണ്ട ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് സിവില്‍ ഡിഫന്‍സ് നല്‍കുന്നത്. പെരുന്നാള്‍ അവധി ദിനങ്ങള്‍ അടിപൊളിയാക്കാന്‍ ഇറങ്ങുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒട്ടേറെക്കാര്യങ്ങള്‍ സിവില്‍ ഡിഫന്‍സ മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മാര്സോക്കി പറയുന്നു. എന്തായാലും അവധി ആഘോഷിയ്ക്കും മുന്‍പ് ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിയ്ക്കാം...എന്താ?

യാത്രകള്‍
അവധി ദിനങ്ങള്‍ യാത്രകള്‍ക്ക് വേണ്ടി ചെലവഴിയ്ക്കാനാകും പലരും ശ്രമിയ്ക്കുക. അലക്ഷ്യമായ ഡ്രൈവിംഗ് ഒഴിവാക്കിയില്ലെങ്കില്‍ അപകടം സംഭവിയ്ക്കാനുള്ള സാധ്യത ഏറെയാണ്

ഷോപ്പിംഗ് മാളുകള്‍
പൊതു സ്ഥലങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്ന് വേണ്ട ആളുകള്‍ ഒത്തുചേരാനുള്ള എല്ലാ സ്ഥലങ്ങളും അതീവ സുരക്ഷിതമായിരിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്

അടുക്കള
പെരുന്നാള്‍ എത്തിയാല്‍ പിന്നെ അടുക്കളയില്‍ തിരക്കോട് തിരക്ക് തന്നെയാണല്ലോ. അപ്പോള്‍ വീട്ടിലും വേണ്ടേ സുരക്ഷയൊക്കെ. ഗ്യാസ് ഉള്‍പ്പടെയുള്ളവ ഉപയോഗിയ്ക്കുന്നതിനാല്‍ അവ സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം

കുക്കിംഗ് ഗ്യാസ്
കുക്കിംഗ് ഗ്യാസ്, സ്റ്റൗ, എന്നിവയുടെ സുരക്ഷ ഉറപ്പാക്കുകയും ടെക്നീഷ്യനെക്കൊണ്ട് പരിശോധിപ്പിയ്ക്കുകയും വേണം

ഇതൊന്നും വേണ്ട
വീടിന് പുറത്തോ മറ്റിടങ്ങളിലോ വച്ച് ബാര്‍ബിക്യൂസ്, ഗ്രില്‍സ് എന്നിവ ഉപയോഗിയ്ക്കരുതെന്നും നിര്ദ്ദശമുണ്ട്

ഗാര്ഡന്, ബീച്ച്
ഗാര്‍ഡന്‍സ്, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം

സഹായം
റോഡപകടങ്ങള്‍, തീപിടിത്തം എന്നിങ്ങനെ എന്തപകടം ഉണ്ടായാലും 999 , 997 ലോ വിളിച്ച് വിവരം അറിയിക്കണം
-
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു












Click it and Unblock the Notifications