കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുന്നാളിനെ വരവേല്‍ക്കാന്‍ ഗള്‍ഫ് ഒരുങ്ങി

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് നാടുകള്‍ പെരുന്നാള്‍ ആഘോഷത്തിലേക്ക് പതുക്കെ നീങ്ങി തുടങ്ങി. ഗള്‍ഫ് വിപണിയിലും പുത്തനുണര്‍വ്വ് സമ്മാനിച്ച് കൊണ്ടാണ് ചെറിയ പെരുന്നാള്‍ എത്തിയിരിക്കുന്നത്. ഇത്തവണ ആഴ്ചയുടെ ആദ്യ ദിനം പെരുന്നാള്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് നീണ്ട അവധി ലഭിക്കും എന്നതും ചിലരെ സന്തോഷത്തിലാക്കിയിട്ടുണ്ട്.

മലയാളികളിടക്കം നിരവധി പ്രവാസി കുടുബങ്ങള്‍ പെരുന്നാള്‍ നാട്ടില്‍ ആഘോഷിക്കുവാനുള്ള പുറപ്പാടിലാണ്. സ്‌കൂള്‍ വേനലവധിയിലേക്ക് പ്രവേശിച്ചത് ഇവര്‍ക്ക് ആശ്വാസമായി. യുഎഇ യിലെ വിവിധ സംഘടനകളും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളും പെരുന്നാള്‍ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടെ പോലീസ് സുരക്ഷാ വിഭാഗങ്ങള്‍ പെരുന്നാള്‍ ദിനത്തിലെ അനാവശ്യ ഗതാഗത തടസ്സം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ ആരംഭിച്ചു കഴിഞ്ഞു.

china-ramadan

ദുബായ് മെട്രോ, ട്രാം തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും സാധാരണ പ്രവര്‍ത്തി സമയങ്ങളിലും അധികമായി സര്‍വ്വീസ് നടത്തുന്നുണ്ട്. കുട്ടികളുമായും മറ്റും ബീച്ചുകളില്‍ പോകുന്ന രക്ഷിതാക്കള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. അധിക്രതര്‍ സ്ഥാപിച്ചിട്ടുള്ള അപായ മുന്നറിയിപ്പുകളും ഗതാഗത പരിഷ്‌കാരങ്ങളും അനുസരിച്ച് മാത്രമെ പെരുന്നാള്‍ ആഘോഷങ്ങള്‍ നടത്താവൂ എന്നും ഇവര്‍ വ്യക്തമാക്കി.

ഗതാഗത കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള മിക്ക റോഡുകളിലും താല്‍കാലിക ട്രാഫിക് പരിഷ്‌കാരങ്ങള്‍ അധിക്രതര്‍ ഒരുക്കിയിട്ടുണ്ട്. ഷാര്‍ജയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റും ദുബായിലെ നൈഫ് സൂഖ് മാര്‍ക്കറ്റുകളും ഇന്ന് പുലരും വരെ ഉപഭോക്താക്കളെ കൊണ്ട് നിറയും.

English summary
Eid Al Fitr 2017 celebrations across the UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X