ദുബായ്: പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയില്‍ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ അവധിയാണ് യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിയ്ക്കുന്നത്.
ഒന്നും രണ്ടും പെരുന്നാളിനാണ് അവധിയെന്ന് മാനവവിഭവശേഷി- സ്വദേശി വത്ക്കരണ മന്ത്രി സഖര്‍ അല്‍ ഗൊബാഷ് പറഞ്ഞു. ജൂലൈ ആറ്, ഏഴ് തീയതികളില്‍ ഈ അവധി വരുമെന്നാണ് പ്രതീക്ഷ.
യുഎഇയിലെ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ജൂലൈ മൂന്ന് മുതല്‍ ഒന്‍പത് ദിവസത്തെ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Workers in the private sector will get the first and second days of the month of Shawwal as holidays to mark Eid Al Fitr.The announcement was made on Tuesday morning by Saqr Ghobash, Minister of Human Resources and Emiratisation.