ഗള്‍ഫ് നാടുകള്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍
ദുബായ്: പുണ്യമാസമായ റമസാനിനോട് വിടപറഞ്ഞ് വിശ്വാസി സമൂഹം ഈദുല്‍ ഫിത്തറിനെ വരവേറ്റു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്കും ഭക്തിനിര്‍ഭരമായ നിമിഷങ്ങളും കടന്നാണ് മുസ്ലിം സമൂഹം ശവ്വാല്‍ ഒന്ന് ചെറിയ പെരുന്നാളായി ആഘോഷിക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്നാണ് (വെള്ളി) ഈദുല്‍ ഫിത്തര്‍. ഒരു മാസത്തെ വ്യതാനുഷ്ടാനത്തിന് അവസരം നല്കിയ സര്‍വ്വശക്തനോടുള്ള നന്ദി അറിയിച്ചും
എന്റെ സമൂഹത്തിന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷകരമായ രണ്ടു ദിവസങ്ങളില്‍ ഒന്നാണ് ചെറിയ പെരുന്നാള്‍ എന്ന് അരുള്‍ ചെയ്ത പ്രവാചകന്റെ വാക്കുകള്‍ പിന്‍പറ്റി സമൂഹത്തില്‍ പരസ്പരം സഹായിച്ചും സ്നേഹാശംസകള്‍ കൈമാറിയും ലോക മുസ്ലിംങ്ങള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നു. ഇന്നത്തെ ദിവസം ഒരാള്‍ പോലും ലോകത്ത് പട്ടിണി കിടക്കുവാന് ഇടവരരുത് എന്ന് അരുള്‍ ചെയ്ത ഇസ്ലാം മതം വിശ്വാസികള്‍ക്കു മേല്‍ ഫിത്തര്‍ സക്കാത്ത് നിര്‍ബന്ധമാക്കി. നാട്ടിലെ പ്രധാന ധാന്യങ്ങളാണ് സാധാരണയായി സകാത്തായി നല്കാന് നിര്‍ദേശിച്ചിട്ടുള്ളത്.

മാസപ്പിറവി കണ്ടതു മുതല്‍ പെരുന്നാള്‍ നമസ്കാരം ആരംഭിക്കുന്നതിനു മുന്‍പ് നിലവില്‍ താമസിക്കുന്ന സ്ഥലത്ത് ഫിത്തര്‍ സകാത്ത് കൊടുക്കലാണ് ഏറ്റവും ഉത്തമം. അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് സകാത്ത് നേരിട്ട് എത്തിച്ചു നല്‍കിയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കേണ്ടതെന്ന് പ്രവാചകന് പഠിപ്പിക്കുന്നു. ഒറ്റപ്പെടലിന്റെ വേദനയിലും ഗള്‍ഫ് പ്രവാസികള്‍ ഏറെ ആഹ്ലാദത്തോടെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. പുത്തനുടുപ്പണിഞ്ഞും സുഹ്യത്തുക്കള്‍ പരസ്പരം ഒത്തുകൂടിയും പ്രവാസി പെരുന്നാള്‍ കടന്നുപോകും.
ഇഷ്ട വിഭവമായ ബിരിയാണിയും അരീസയും മറ്റു മധുരപലഹാരങ്ങളും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സ്വന്തം റൂമുകളില്‍ ഒരുക്കുവാനുള്ള തിരക്കിലാണ് ഗള്‍ഫിലെ ബാച്ചിലേഴ്സ് റൂമുകള്‍. നാട്ടില്‍ മാസപ്പിറവി കാണാഞ്ഞതില്‍ ചിലര്‍ക്കൊക്കെ സങ്കടമുണ്ട്. നാളെയും മറ്റന്നാളും വന്‍ തുക ടെലിഫോണ്‍ ചാര്‍ജിനത്തില്‍ ചിലവാകുമല്ലോ എന്നാണ് ചിലരുടെ ആശങ്ക. നാട്ടിലും ഗള്‍ഫിലും ഒരേ ദിവസം പെരുന്നാള്‍ ആഘോഷിക്കുന്നതിന് പൊലിമ കൂടുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഏതായാലും പുതപ്പു മൂടി കിടന്നുറങ്ങി തീര്‍ക്കുന്ന പ്രവാസി പെരുന്നാളിന് നാട്ടിലേതു പോലുള്ള ആവേശമില്ലെന്നാണ് പലരുടേയും അഭിപ്രായം. യു.എ.ഇ ല്‍ നിരവധി ആഘോഷ പരിപാടികളാണ് പെരുന്നാള്‍ അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
ദുബായ് ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലെ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ അരങ്ങേറും. കൂടാതെ കേരളത്തില്‍ നിന്നും നിരവധി കലാകാരന്മാര് വിവിധ സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ദുബായ് ഇന്ത്യന്‍ അക്കാദമി ഹാളില്‍ പെരുന്നാളിന്റെ രണ്ടാം ദിവസം കോട്ടയം നസീറിന്റെ നേത്യത്വത്തില്‍ 15 ഓളം കാലാകാരന്മാര് അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോ അരങ്ങേറും.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications