ദുബായ്: ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ അവധിയാണ് ലഭിയ്ക്കുന്നത്. ജൂലൈ 27 മുതല്‍ ജൂലൈ 31 വ്യാഴാഴ്ച വരെയാണ് പെരുന്നാള്‍ അവധി.
എന്നാല്‍ തുടര്‍ന്നു വരുന്ന രണ്ട് ദിവസങ്ങള്‍ (വെള്ളി, ശനി) അവധിയായതിനാല്‍ ഓഗസ്റ്റ് മൂന്നിന് സര്‍ക്കാര്‍ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മതി. അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച തൊഴില്‍ മന്ത്രി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സെയീദ് അല്‍ നഹ്യാനും, ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും ആയ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications