സൗദി;ബലിപെരുന്നാള്‍ ഒക്ടോ.15 ന് അവധി 14?
റിയാദ്: സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 15 നെന്ന് സൗദി ചാനലായ ദുല്‍ ഹിജജ റിപ്പോര്‍ട്ട് ചെയ്തു. മാസപ്പിറവി ഒക്ടോബര്‍ 5 ശനിയാഴ്ച ദൃശ്യമായതിനാല്‍ ഒക്ടോബര്‍ 14നായിരിയ്ക്കും അറഫാ സംഗമമെന്ന് സൗദി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക് ക്രെസന്റ് ഒബ്‌സര്‍വേഷന്‍ പ്രോജക്ട് സെപ്റ്റംബര്‍ 30 ന് പ്രഖ്യാപിച്ചത് അനിസരിച്ചു മിക്ക ഇല്‌സാമിക രാഷ്ട്രങ്ങളിലും ഒക്ടോബര്‍ 15ന് തന്നെയാണ് ബലിപെരുന്നാള്‍.
യുഎഇ യില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിയ്ക്കുക. അവധി ദിനങ്ങള്‍ ഒക്ടോബര്‍ 14 തിങ്കളാഴ്ച ആരംഭിച്ച് ഒക്ടോബര്‍ 16 ബുധനാഴ്ച വരെയായിരിയ്ക്കും. തൊഴിലാഴികള്‍ ഒക്ടോബര്‍ 17 ന് വീണ്ടും ജോലിയില്‍ പ്രവേശിയ്ക്കണം. അവധി ദിനങ്ങളെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒക്ടോബറില്‍ ആറ് ദിവസത്തെ അവധിയാകും ലഭിയ്ക്കുക. അവധി ദിനങ്ങള്‍ ഒക്ടോബര്‍ 14 മുതലാണ്. ഒക്ടോബര്‍ 14 മുതല്‍ 19 വരെയാകും അവധി. ബലിപെരുന്നാളിന് മുന്‍പുള്ള അറഫാ സംഗമ ദിനം, പെരുന്നാള്‍, അതിനുശേഷം വെള്ളി -ശനി അവധി ദിനങ്ങള്‍ എന്നിവയാകും ലഭിയ്ക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 20 ന് തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും.












Click it and Unblock the Notifications