കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവ്വാല്‍ പിറ തെളിയുന്നതും കാത്ത് പ്രവാസികള്‍, മൂണ്‍ സൈറ്റിംഗ് കമ്മിറ്റി യോഗം വ്യാഴാഴ്ച

Google Oneindia Malayalam News

അബുദാബി: ശവ്വാലമ്പിളി മാനത്ത് തെളിയുന്നതും കാത്ത് പെരുന്നാള്‍ വരവേല്‍ക്കാനൊരുങ്ങുകയാണ് വിശ്വാസി സമൂഹം. പിറ തെളിയുന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലുമൊക്കെ പെരുന്നാള്‍ വ്യത്യസ്ത ദിനങ്ങളിലാണ്. ശനിയാഴ്ചയാണ് കലണ്ടറില്‍ പെരുന്നാള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ശവ്വാല്‍ പിറ തെളിയുന്നത് നിരീക്ഷിയ്ക്കാന്‍ വ്യാഴാഴ്ച മുതല്‍ തന്നെ മൂണ്‍ സൈറ്റിംഗ് കമ്മിറ്റി തയ്യാറാകും.

നീതിന്യായ വിഭാഗം മന്ത്രി സുല്‍ത്താന്‍ ബിന്‍ സയീജജ് അല്‍ ബാദിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച മഗരിബ് നമസ്‌ക്കാരത്തിന് ശേഷം മൂണ്‍ സൈറ്റിംഗ് കമ്മിറ്റി യോഗം ചേരും. അബുദാബിയിലാണ് കമ്മിറ്റി യോഗം ചേരുന്നത്. ജൂലൈ 16 ന് സൗദിയിലും ശവ്വാല്‍ പിറ തെളിയുന്നത് നിരീക്ഷിയ്ക്കാന്‍ മൂണ്‍സൈറ്റിംഗ് കമ്മിറ്റി യോഗം ചേരും.

പിറ തെളിയുന്നതും കാത്ത്

പിറ തെളിയുന്നതും കാത്ത്

റംസാന്‍ മാസം അവസാനിയ്ക്കുന്നതും ശവ്വാല്‍ പിറ മാനത്ത് തെളിയുന്നതും കാത്ത് വിശ്വാസി സമൂഹം. ഗള്‍ഫ് രാജ്യങ്ങളിലും മറ്റിടങ്ങളിലും പിറ കാണുന്നതിന്റെ അടിസ്ഥാനത്തില്‍ പെരുന്നാള്‍ വ്യത്യസ്ത ദിവസങ്ങളിലാകാറുണ്ട്

അബുദാബിയില്‍

അബുദാബിയില്‍

അബുദാബിയില്‍ വ്യാഴാഴ്ച മൂണ്‍ സൈറ്റിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്

ശനിയാഴ്ചയ്ക്കും മുന്‍പ്

ശനിയാഴ്ചയ്ക്കും മുന്‍പ്

ശനിയാഴ്ചയാണ് പെരുന്നാള്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നതെങ്കിലും പിറ കാണുന്നത് അനുസരിച്ച് ദിവസത്തില്‍ വ്യത്യാസം വരാം

വ്രതം

വ്രതം

ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന വ്രതത്തിനൊടുവിലാണ് ചെറിയ പെരുന്നാള്‍ ആഘോഷിയ്ക്കുന്നത്.

English summary
Eid moon sighting committees in UAE, Saudi meet tomorrow.UAE committee will hold meeting after Maghreb prayer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X