സൗദിയില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 4ന് , യുഎഇയില്‍?
റിയാദ്: സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ നാല് ശനിയാഴ്ച. ബുധനാഴ്ച വൈകിട്ടാണ് സൗദി സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ദുവാല്‍-ഹിജ മാസപ്പിറ കണ്ടതിനെത്തുടര്‍ന്നാണ് പെരുന്നാള്‍ ദിനം ഒക്ടോബര്‍ നാലിനാകുമെന്ന് അറിയിച്ചത്.
അറാഫത്ത് ദിനം ഒക്ടോബര്‍ മൂന്നനാകുമെന്നും നാലിന് ബലിപെരുന്നാളാണെന്നും സുപ്രീം കോടതി അറിയിച്ചു. സൗദിയില്‍ പെരുന്നാള്‍ ദിനവും അവധിയും പ്രഖ്യപിച്ചതോടെ യുഎഇയിലെ വിവിധ മേഖലയിലെ തൊഴിലാളികളും കാത്തിരിപ്പിലാണ്.

യുഎഇയില്‍ ഇതുവരെയും പെരുന്നാളിനെയും അവധി ദിനത്തെയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കുവൈത്തില്‍ ഒന്‍പത് ദിവസത്തെ അവധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിയ്ക്കുന്നത്.
ഒക്ടോബര്‍ ആദ്യം വാരം മുതല്‍ തന്നെ അവധി ദിനങ്ങള്‍ ആരംഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ വിവിധ തൊഴിലാളികള്‍.കേരളത്തിലും പെരുന്നാളിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ് വിശ്വാസികള്‍. ത്യാഗസ്മരണകളുണര്‍ത്തിയാണ് ഓരോ വര്‍ഷവും ബലിപെരുന്നാള്‍ ആഘോഷിയ്ക്കുന്നത്.












Click it and Unblock the Notifications