29 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി; ചെറിയ പെരുന്നാള്‍ ആഘോഷമാക്കി ഗള്‍ഫ് രാജ്യങ്ങള്‍
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയ ആഘോഷങ്ങള്‍ ആഘോഷിക്കുകയാണ്. റമദാന്‍ വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചപകൊണ്ടാണ് ഗള്‍ഫില്‍ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികള്‍ റമദാന്‍ നമസ്‌കാരം നിര്‍വഹിച്ചു. വിശ്വാസികള്‍ അതിരാവിലെ തന്നെ നമസ്‌കാരത്തിനായി പള്ളികളില്‍ എത്തി. യു എ ഇയില്‍ രണ്ട് ഈദ്ഗാഹുകളാണ് മലയാളികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
മൂന്ന് വര്‍ഷത്തിന് ശേഷം കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ പെരുന്നാളിനെ സ്വീകരിക്കാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണ ഒരുക്കിയത്. സൗദിയിലെ എല്ലാ പ്രവിശ്യയിലും മൂന്ന് ദിവസം ആഘോഷം തുടരും. ഷാര്‍ജയല്‍ ഹുസൈന്‍ സലഫിയും ദുബായില്‍ മൗലവി അബ്ദുള്‍ സലാമും നേതൃത്വം നല്‍കി.

ഏഴ് എമിറേറ്റുകളിലെ നൂറ് കണക്കിന് പള്ളികളില്‍ ഈദ് നമസ്‌കാരം നടന്നു. ഖത്തറില്‍ 590 ഇടങ്ങളിലാണ് ഈദ് നമസ്‌കാരം നടന്നത്. ലോകകപ്പ് വേദിയില്‍ ആയിരങ്ങള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. കുവൈത്തില്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ 25 ഇടങ്ങളില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു. ബഹ്‌റൈനിലും വിപുലമായ ആഘോഷങ്ങള്‍ തുടരുകയാണ്.
അതേസമയം, ഒമാന്‍ കേരളത്തിനൊപ്പം നാളെയാണ് ഈദിനെ വരവേല്‍ക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ഈദുല്‍ ഫിത്ര് ആഘോഷിക്കുന്നത്. ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റമസാന്‍ അല്ലെങ്കില്‍ റമദാന്‍. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിന്റെ ആദ്യ ദിനത്തിലാണ് മുസ്ലീങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
റമസാന്‍ മാസത്തിലെ 28, 29 തീയതികളില്‍ ചന്ദ്രനെ എപ്പോള്‍ കാണും എന്നതിനെ ആശ്രയിച്ചിരിക്കും ചെറിയ പെരുന്നാള്‍ തീരുമാനിക്കുന്നത്. അതുകൊണ്ട് ഓരോ രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് വ്യത്യസ്ത ദിനങ്ങളിലാണ്. സന്തോഷത്തിന്റേ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്‌റിനെ വരവേല്‍ക്കുന്നത.
ഏപ്രില്‍ 21 ന് ആണ് കേരളത്തില്‍ ചെറിയ പെരുന്നാള്‍ അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ മാസപ്പിറവി കാണാത്തത് കൊണ്ട് നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാള്‍ ഈ മാസം 22ന് ആകാനാണ് സാധ്യതയെന്നാണ് രാജ്യാന്തര ജ്യോതിഷ ശാസ്ത്ര കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുമെന്ന് പാളയം ഇമാമും മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരിയും അറിയിച്ചിരുന്നു.












Click it and Unblock the Notifications