പെരുന്നാള്‍ ആഘോഷം യുഎഇയിലാണോ: എങ്കില്‍ അടിച്ചു പൊളിക്കാന്‍ അറിയേണ്ടതെല്ലാം, എവിടെ പോവണം
ചെറിയ പെരുന്നാളിന് ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസ ലോകം. മാസപ്പിറവി ഇന്ന് ദൃശ്യമായാല്‍ വെള്ളിയാഴ്ച, അല്ലെങ്കില്‍ ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇതിനോടകം തന്നെ പൊതു-സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. യുഎഇയിലും സൗദിയിലും നാല് ദിവസത്തേക്കാണ് അവധി
പെരുന്നാളിനോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ സൗജന്യ പാർക്കിംഗ് ഷാർജ മുനസിപ്പാലിറ്റി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിലും വിവിധ മേഖലകളില്‍ പാർക്കിങ് സൌജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ അവധി അവസാനിക്കുന്നത് വരെയാവും സൌജന്യ പാർക്കിങ്.

വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന അവധിക്കാലത്ത് ഡാർബ് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും. ഈദ് അവധിക്ക് ശേഷം, തിരക്കേറിയ സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും) ടോൾ ഗേറ്റ് ഫീസ് വീണ്ടും പ്രാബല്യത്തില്‍ വരും. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും ഒഴിവാക്കണമെന്ന് ഐടിസി ആവശ്യപ്പെട്ടിട്ടുണ്ട്.
പെരുന്നാളിനോട് അനുബന്ധിച്ച് യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മനോഹരമായ വെടിക്കെട്ടും നടത്തി വരുന്നുണ്ട്. ഈദിന്റെ ആദ്യ രണ്ട് രാത്രികളിൽ വിവിധ സ്ഥലങ്ങളിൽ സന്ദർശകർക്ക് കരിമരുന്ന് ഷോകൾ കാണാൻ കഴിയും. ഇത്തരം ഷോകള്‍ നടക്കുന്ന പ്രധാനപ്പെട്ട ചില സ്ഥലങ്ങളാണ് ഇനി പറയാന്‍ പോവുന്നത്.
ബ്ലൂവാട്ടേഴ്‌സ്
ഏപ്രിൽ 22 ശനിയാഴ്ച രാത്രി 9 മണിക്കാണ് ബ്ലൂവാട്ടേഴ്‌സ് കരിമരുന്ന് പ്രയോഗം. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി കൊണ്ട് നിറക്കാൻ മികച്ച ഷോട്ടുകൾ പിടിക്കാൻ അനുയോജ്യമായ പ്രധാനപ്പെട്ട സ്ഥലമാണിത്. എല്ലാ വർഷവും നിരവധി ആളുകളാണ് ബ്ലൂവാട്ടേഴ്

യാസ് ദ്വീപ്
അബുദാബിയിലെ പ്രമുഖ വിനോദ കേന്ദ്രങ്ങളില്‍ ഒന്നാണ് യാസ് ദ്വീപ്. ഈദ് ആഘോഷത്തിനുള്ള മികച്ചൊരു കേന്ദ്രം കൂടിയാണ് ഇവിടം. പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഇവിടെ ആരെയും ആകർഷിക്കുന്ന മനോഹരമായി കരിമരുന്ന് പ്രയോഗം ഉണ്ടാവും. പ്രദർശനങ്ങൾ രാത്രി 9 മണിക്ക് ആരംഭിക്കും. കൃത്യമായ തീയതികൾ ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിച്ചിരിക്കും.
അബുദാബി കോർണിഷ്
8 കിലോമീറ്റർ നീളമുള്ള അബുദാബി കോർണിഷ് ഈദ് അവധിക്കാലത്ത് കരിമരുന്ന് പ്രയോഗം ആസ്വദിക്കാൻ കുടുംബത്തോടൊപ്പം പോകാനുള്ള മികച്ച സ്ഥലമാണ്. ഏപ്രിൽ 21 വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് പ്രദർശനം.
അൽ മുഗൈറ ബേ
ഏപ്രിൽ 21 വെള്ളിയാഴ്ച, അൽ ദഫ്രയിലെ ഈ സ്ഥലത്ത് എത്തിയാല്‍ ഒരു ഗംഭീരമായ വെടിക്കെട്ട് പ്രദർശനം രാത്രി 9 മണിക്ക് പ്രദർശനം ആരംഭിക്കും.
ഹുദൈരിയത്ത് ദ്വീപ്
ഇവിടെ ഏപ്രിൽ 22 ശനിയാഴ്ച രാത്രി 9 മണിക്കാണ് കരിമരുന്ന് പ്രദർശനം നടക്കുന്നത്. തിരക്കില്ലാത്തതും വൃത്തിയുള്ളതുമായ കടൽത്തീരത്തിനും ഔട്ട്‌ഡോർ ജിമ്മിനും മറ്റ് സൗകര്യങ്ങൾക്കും പേരുകേട്ടതാണ് ഈ സ്ഥലം.
അൽ ഐൻ ഹസ്സ സ്റ്റേഡിയം
ഏപ്രിൽ 21 വെള്ളിയാഴ്ച അൽ ഐൻ ഹസ്സ സ്റ്റേഡിയത്തിൽ 10 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രദർശനം ആസൂത്രണം ചെയ്യുന്നു, രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഈ പ്രദർശനം സുഖപ്രദമായ ഇരിപ്പിടങ്ങളില്‍ ഇരുന്ന് കാണാന്‍ സാധിക്കും
ദുബായ് പാർക്ക്സ് ആന്‍ഡ് റിസോർട്ട്
കുടുംബ കേന്ദ്രീകൃതമായ ഒരു മികച്ച ലക്ഷ്യസ്ഥാനം, റിവർലാൻഡ് ദുബായിലേക്ക് പ്രവേശനം സൗജന്യമാണ്. ഏപ്രിൽ 22 ശനിയാഴ്ച വൈകീട്ട് 7 മണിക്കും 9 മണിക്കും കരിമരുന്ന് പ്രയോഗം കാണാന്‍ ഇവിടെയെത്താം.












Click it and Unblock the Notifications