കുവൈത്തില്‍ എട്ടു ലക്ഷം ഇന്ത്യക്കാര്‍!
കുവൈത്ത് : ആറു ലക്ഷം പുരുഷന്മാരും, രണ്ടു ലക്ഷം സ്ത്രീകളുമായി മൊത്തം എട്ടു ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ താമസിക്കുന്നതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഏതാണ്ട് 25000 ഇന്ത്യക്കാര്‍ കുവൈത്തില്‍ അനധിക്രതമായി കഴിയുന്നുണ്ടെന്നും എംബസി നല്‍കിയ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. മൊത്തം ഇന്ത്യക്കാരില്‍ 2.8 ലക്ഷം പേര്‍ വീട്ടുജോലിയില്‍ എത്തിയവരാണ്. ഇതില്‍ 1.9 ലക്ഷം പുരുഷന്മാരാണ്.

പാചകക്കാര്‍, വ്രൈര്‍മാര്‍, ആയ, പൂന്തോട്ട പരിചാരകര്‍ തുടങ്ങിയ മേഖലയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ആശ്രിത വിസയില്‍ കഴിയുന്ന ഒരു ലക്ഷം ഇന്ത്യക്കാര്‍ക്ക് പുറമെ 20 ഓളം ഇന്ത്യന്‍ സ്‌കൂളുകളിലായി ഏതാണ്ട് 42000 ഇന്ത്യന്‍ വിദ്യാര്‍ഥികളും കുവൈത്തിലുണ്ട്.
നിര്‍മ്മാണ മേഖലയിലുള്ളവര്‍, ടെക്‌നീഷ്യന്‍മാര്‍, ഐ ടി, ഡോക്ടര്‍മാര്‍, അക്കൗണ്ടന്റ്, എന്‍ജിനീയര്‍ മേഖലയിലടക്കം നിരവധി സ്വകാര്യ മേഖലയിലും ഇന്ത്യക്കാര്‍ ധാരാളമായി ജോലി ചെയ്യുന്നുണ്ട്. പുതിയ കണക്കു പ്രകാരം ഓരോ വര്‍ഷവും രാജ്യത്തെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ദനവ് രേഖപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications