ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം സമാപിച്ചു
ഷാര്‍ജ: കേരളീയ ആചാരഅനുഷ്ടാനങ്ങളോടെ വിദ്യാരംഭം / എഴുത്തിനിരുത്തല്‍ ചടങ്ങ് നവരാത്രി മണ്ഡപം സംഗീതോത്സവം നടന്ന അതേ വേദിയില്‍ അരങ്ങേറി. പുലര്‍ച്ചെ 5.30 ന് ആരംഭിച്ച ചടങ്ങുകള്‍ മുതല്‍ ഏകദേശം 8.30 ഓടെ അവസാനിച്ചു.

കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനും അനുഗ്രഹാശിസ്സുകള്‍ നല്‍കാനുമായി കൈതപ്രം വിശ്വനാഥന്റെ നേതൃത്വത്തില്‍ യുഎഇ ലെ പ്രമുഖരും പങ്കെടുത്തു. യു.എ.ഇ. യിലെ വിവിധ സ്‌കൂളുകളിലെ ഗുരുനാഥന്മാരായ സുരേന്ദ്രന്‍ നായര്‍, മംഗലത്ത് മുരളി, സുധ സുരേന്ദ്രന്‍ നായര്‍, മംഗള പിള്ള, ഡോ.കെപി ഉണ്ണിക്യഷ്ണന്‍, സജിനി എന്‍ മേനോന്‍, അനന്തനാരായണ ബാബു, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം 2016 സമാപന ദിവസമായ വിജയദശമി നാളില്‍ 185 പരം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ശ്രീ. കൈതപ്രം വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള സംഗീതജ്ഞര്‍ മണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തി.













Click it and Unblock the Notifications