കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസിമലയാളികളും തെരഞ്ഞെടുപ്പിനൊരുങ്ങുന്നു

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: കേരളം ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതോടൊപ്പം തന്നെ പ്രവാസി മലയാളികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലേയ്ക്കിറങ്ങുകയാണ്. തെരഞ്ഞെടുപ്പിന് പരമാവധി പ്രവാസി മലയാളികളെ നാട്ടിലെത്തിയ്ക്കാനാണ് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയുടേയും പ്രവാസി സംഘടനകള്‍ ശ്രമിയ്ക്കുന്നത്.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ തന്നെ ഘടക കക്ഷികള്‍ക്കും ഗള്‍ഫ് നാടുകളില്‍ പ്രവാസി സംഘടനകള്‍ ഉണ്ട്. കാര്യമായ രാഷ്ട്രീയ സ്വാധീനം ചെലുത്താന്‍ ഈ സംഘടനകള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാണ് ഇത്തരം സംഘടനകള്‍ വഹിയ്ക്കുന്നത്.
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള ഫണ്ട് സ്വരൂപിയ്ക്കുന്നതില്‍ ഗള്‍ഫ് സംഘടനകള്‍ നിര്‍ണായക പങ്ക് വഹിയ്ക്കുന്നതിനാല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവരെ അവഗണിയ്ക്കാനും കഴിയില്ല.

തങ്ങള്‍ പ്രതിനിധീകരിയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിജയിപ്പിയ്ക്കുന്നതിനുള്ള പരമാവധി ശ്രമങ്ങള്‍ നടത്താനാണ് പ്രസാസി സംഘടനകളുടെ തീരുമാനം. സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ആംആദ്മി തരംഗം ഗള്‍ഫ് മലയാളികളെയും സ്വാധീനിച്ചിട്ടുണ്ട്. പ്രവാസികളിലെ യുവ സമൂഹത്തില്‍ വലിയൊരു പങ്കും ആംആദ്മിയില്‍ വിശ്വാസമര്‍പ്പിയ്ക്കുന്നു.

English summary
Election Campaign begins in Gulf Regions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X