കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കെ.എം.സി.സി വോട്ടു വിമാനം 29ന് പറക്കും

Google Oneindia Malayalam News

ദുബായ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിക്കുവാന്‍ ദുബായ് കെ.എം.സി.സി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി പരമാവധി പ്രവാസികളെ വോട്ടു രേഖപ്പെടുത്തുന്നതിന് നാട്ടിലെത്തിക്കാന്‍ ദുബായ് കെ.എം.സി.സി വോട്ടു വിമാനം ഏര്‍പ്പെടുത്തുന്നു. എയര്‍ ഇന്ത്യയുമായി സഹകരിച്ച് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനം ഈ മാസം 29ന് ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും.

ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കേവലം പ്രാദേശിക വികസനം മാത്രമല്ലെന്നും രാജ്യത്തിന്റെ മതേതര ജനാതിപത്യ പൈതൃകം അപകടത്തിലായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും വ്യക്തമായ സന്ദേശം രാജ്യത്തിന് നല്‍കാന്‍ കഴിയേണ്ടതുണ്ടെന്നും അതിനാലാണ് പ്രവാസികള്‍ ഈ തെരഞ്ഞെടുപ്പിന്റെ ഗൗരവം മനസിലാക്കി നാട്ടിലേക്കു പുറപ്പെടുന്നതെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

plane

ചാര്‍ട്ടര്‍ വിമാനത്തിനു പുറമെ ഓരോ ജില്ലാ മണ്ഡലം കമ്മിറ്റികളും പ്രത്യേകം കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദുബായ് കെ.എം.സി.സി ഒരുക്കുന്ന ചാര്‍ട്ടര്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പ്പോര്‍ട്ട് സഹിതം ഈ മാസം 22നു മുമ്പായി ദുബായ് കെ.എം.സി.സി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ ആദ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി സ്വഗതം പറഞ്ഞു. ആവയില്‍ ഉമ്മര്‍ ഹാജി,ഉസ്മാന്‍ പി. തലശ്ശേരി, ഒ.കെ ഇബ്രാഹിം,ഇസ്മായില്‍ ഏറാമല, ആര്‍. ശുക്കൂര്‍,അഡ്വ: സാജിദ് അബൂബക്കര്‍,അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

English summary
Elections 2015: Indians living in UAE flying home for election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X