ദുബായ് കോളേജ് ലാബില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ചത് ഇ-മെയില്‍
ദുബായ്: കോളേജ് ലാബിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ചത് ഇ-മെയില്‍ സന്ദേശം. ദുബായിലെ ഒരു യൂണിവേഴ്സിറ്റിക്കുള്ളിലെ ലാബില്‍ രാത്രിയിലാണ് വിദ്യാര്‍ത്ഥി അകപ്പെടുന്നത്. കോളേജ് പ്രൊജക്ട് ചെയ്യുന്ന തിരക്കിനിടയില്‍ സമയം വൈകിയത് വിദ്യാര്‍ത്ഥി അറിഞ്ഞില്ല. അകത്ത് വിദ്യാര്‍ത്ഥി ഉണ്ടെന്നറിയാതെ കോളേജ് സെക്യൂരിറ്റി ജീവനക്കാരന് ലാബ് അടച്ചുപൂട്ടുകയും ചെയ്തു.
പിന്നീടാണ് വിദ്യാര്‍ത്ഥി വാതില്‍ പുറത്തുനിന്നു പൂട്ടിയത് കണ്ടത്. ഉടനെ സുഹൃത്തുക്കളെ വിവരമറിയിക്കാന്‍ മൊബൈല്‍ എടുത്തപ്പോള്‍ ഫോണില്‍ ചാര്‍ജില്ലായിരുന്നു. കോള്‍ ചെയ്താല്‍ ഫോണ്‍ ഓഫാകുമെന്ന അവസ്ഥ വന്നപ്പോള്‍ കുറച്ചു നേരം എന്തെന്നറിയാതെ വിദ്യാര്‍ത്ഥി ലാബിനകത്തു നിന്നു.

പിന്നീട്, ഈ-മെയില്‍ സന്ദേശം അയക്കാമെന്നു തോന്നുകയും വിദ്യാര്‍ത്ഥി അല്‍ അമീന് ഹെല്‍പ്പിങ് സര്‍വീസ് നമ്പറിലേക്ക് ഈ-മെയില്‍ അയക്കുകയുമായിരുന്നു. സന്ദേശത്തില്‍ ലാബിലെ നമ്പറും കോളേജിന്റെ വിവരവും ഉള്‍പ്പെടുത്തിയിരുന്നു. സന്ദേശം ലഭിച്ച അല്‍ അമീന് പോലീസ് ഉദ്യോഗസ്ഥര്‍ കോളേജിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.
കോളേജില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് സെക്യൂരിറ്റി ജീവനക്കാരന് ഒന്നു ഞെട്ടി. ലാബിനകത്ത് ഒരു വിദ്യാര്‍ത്ഥി അകപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോഴും സെക്യൂരിറ്റിക്ക് വിശ്വസിക്കാനായില്ല. തുടര്‍ന്ന് പോലീസും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് വാതില്‍ തുറന്ന് വിദ്യാര്‍ത്ഥിയെ പുറത്തു കൊണ്ടുവരികയായിരുന്നു. രക്ഷപ്പെടുത്തിയതിന് അടുത്ത ദിവസംതന്നെ വിദ്യാര്‍ത്ഥി അല്അമീന് സര്‍വീസില്‍ വിളിച്ച് നന്ദിയും അറിയിച്ചു.
ഇതുപോലുള്ള പ്രശ്നങ്ങളില്‍പ്പെടുമ്പോള്‍ അല്‍ അമീന് സര്‍വീസിന്റെ സഹായം തേടാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 8004888 എന്ന നമ്പറിലേക്ക് വിളിക്കുകയോ [email protected] എന്ന ഈ-മെയില്‍ ഐഡിയിലേക്ക് മെസേജ് അയയ്ക്കുകയോ ചെയ്യാം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications