കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷയുമായി എംബസി മുന്നോട്ട്

Google Oneindia Malayalam News

ദുബായ്: യുഎഇ ല്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ തൊഴിലാളികളെ സാമ്പത്തീകപരമായി സഹായിക്കാന്‍ ഇന്ത്യന്‍ എംബസി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. തൊഴില്‍ പ്രശ്‌നങ്ങള്‍ മറ്റ് സാമ്പത്തീക ഇടപാടുകള്‍ വഞ്ചിതരായി പണം നഷ്ടപ്പെട്ടവര്‍ തുടങ്ങി എല്ലാ മേഖലകളിലും എംബസി നേരിട്ട് പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഇവര്‍ക്ക് വേണ്ട നിയമ സഹായങ്ങളും താല്‍കാലിക ആശ്വാസമായി സാമ്പത്തീക സഹായം നല്‍കുവാനുമാണ് പുതിയ തീരുമാനമെന്ന് യുഎഇ ലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംങ് സൂരി മാധ്യമങ്ങളെ അറിയിച്ചു. അടുത്ത മാസം ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരിക. വഞ്ചിക്കപ്പെടുന്ന സ്ത്രീകള്‍, തൊഴില്‍ മേഖലകളില്‍ കരാര്‍ പ്രകാരമുള്ള വേതനങ്ങള്‍ നല്‍കാതെ വഞ്ചിക്കുക തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിയമ പോരാട്ടാങ്ങള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ തന്നെ വഹിക്കും എന്നതാണ് പുതിയ പദ്ധതിയുടെ ആകര്‍ഷണം.

തൊഴിലുടമയുടെയോ കമ്പനിയുടെയോ കാരണത്താല്‍ വിസാ പുതുക്കാന്‍ ആവാതെ രാജ്യത്ത് തങ്ങേണ്ടി വരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍, ഗുരുതരമല്ലാത്ത കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നവര്‍, പിഴയടയ്ക്കാന്‍ കഴിയാതെ ജയില്‍ വാസം നീണ്ടു പോകുന്നവര്‍, തൊഴിലുടമയുടെ പീഡനത്താല്‍ സ്വന്തം രാജ്യത്ത് മടങ്ങാന്‍ കഴിയാത്തവര്‍ തുടങ്ങി പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പുതിയ തീരുമാനം ഏറെ ഗുണം ചെയ്യും. കാരാര്‍ പ്രകാരം ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് ബാധ്യതയുണ്ട്.

embassy

എന്നാല്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി തൊഴിലാളികളെ വഞ്ചിക്കുന്ന തൊഴിലുടമകളുമായുള്ള പ്രശ്‌നങ്ങള്‍ നിരവധിയാണെന്ന് സ്ഥാനപതി വ്യക്തമാക്കി. തൊഴിലുടമ ഇന്ത്യക്കാരനാണെങ്കില്‍ അയാള്‍ യുഎഇ ല്‍ നിന്ന് മുങ്ങിയാലും ഇന്ത്യയില്‍ അയാളുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമനടപടികളുമായി എംബസി മുന്നോട്ട് പോകുമെന്നും സ്ഥാനപതി വ്യക്താമാക്കി.

English summary
Embassy providing legal protection for Indian workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X