കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്‌

Google Oneindia Malayalam News

ദുബായ്: വിമാന സമയ മാറ്റം, ടിക്കറ്റ് ബുക്കിംങ്ങ്, ബോര്‍ഡിംങ് പാസ് ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങി ഒട്ടേറെ പുതിയ സംവിധാനങ്ങളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ എയര്‍ലൈന്‍സ് അധിക്രതര്‍ പുറത്തിറക്കി. യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഒട്ടേറെ ഫീച്ചറുകള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിമാനത്തില്‍ ലഭിക്കേണ്ട ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുക, സീറ്റ് സെലക്ട് ചെയ്യുക തുടങ്ങി യാത്രാ സംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും പുതിയ ആപ്ലിക്കേഷന്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് അധിക്രതര്‍ അറിയിച്ചു.

emirates

വിമാനം എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നതും പുറപ്പെട്ടുതുമായ വിവരങ്ങള്‍ യാത്രക്കാരല്ലാത്ത ആളുകള്‍ക്ക് പോലും ഈ ആപ്ലിക്കേഷന്‍ വഴി അറിയുവാന്‍ സാധിക്കും. നിലവില്‍ എൈസ്‌റ്റോറില്‍ എമിറേറ്റ്‌സ് ആപ്ലിക്കേഷന്‍ നിലവിലുണ്ടെങ്കിലും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ആദ്യമായാണ് എയര്‍ലൈന്‍സ് പരിചയപ്പെടുത്തുന്നത്.

English summary
Emirates airline announced news android application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X