വീണ്ടും ഉയര്‍ത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു; എമിറേറ്റ്‌സ് വിമാനാപകടം സംഭവിച്ചത് ഇങ്ങനെ
ദുബായ്: വിമാന ജീവനക്കാരടക്കം 300 പേരുമായി തിരുവനന്തപുരത്ത് നിന്നും ദുബായിലെത്തിയ എമിറേറ്റ്‌സ് വിമാനമാണ് കഴിഞ്ഞ മാസം ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീ പിടിച്ചു തകര്‍ന്നത്. വിമാനം റെണ്‍വെയില്‍ തൊട്ടതിനു ശേഷം വീണ്ടും ഉയര്‍ത്താന്‍ പൈലറ്റ് നടത്തിയ ശ്രമം പരാജയപ്പെട്ടാതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്യേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.
സംഭവത്തെ കുറിച്ച് അന്യേഷണം നടത്തുന്ന യുഎഇ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അപകട കാരണം വ്യക്തമാക്കിയിരിക്കുന്നത്. വിമാനം 85 അടി ഉയരത്തിലെത്തിയപ്പോള്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ പൈലറ്റ് ആരംഭിച്ചിരുന്നു. എന്നാല്‍ വീലുകള്‍ റണ്‍വെയില്‍ തൊട്ടതിനു ശേഷം തീരുമാനം മാറ്റുകയായിരുന്നു.

തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം പൈലറ്റിനു നഷ്ട്മാവുകയും വീണ്ടും ഉയര്‍ത്താനുള്ള ശ്രമത്തില്‍ പിന്‍ഭാഗം തറയില്‍ ഉരസി തീ പിടിക്കുയായിരുന്നുവെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എമിറേറ്റ്‌സ്, വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംങ്, റോള്‍സ് റോയ്‌സ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്യേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. വിശദമായ അന്യേഷണ റിപ്പോര്‍ട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications