കോഴിക്കോടിനു പകരം കൊച്ചിയിലേക്ക് എമിറേറ്റ്‌സ് പറക്കും
ദുബായ്: റണ്‍വെ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് നിര്‍ത്തിവെച്ച സര്‍വീസുകള്‍ക്ക് പകരം എമിറേറ്റ്‌സ് കൊച്ചിയിലോട്ട് പറക്കുന്നു. ഉച്ചയ്ക്ക് 2.30 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.20 നു കൊച്ചിയിലിറങ്ങും.
ഇതോടെ ഈ സെക്ടറിലേക്കുള്ള എമിറേറ്റ്‌സ് സര്‍വീസ് നിലവിലുള്ള രണ്ടില്‍ നിന്നും മൂന്നെണ്ണമാകും. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ വിമാനങ്ങളായിരിക്കും പുതിയ സര്‍വീസിനു വേണ്ടി ഉപയോഗിക്കുക.

വലിയ വിമാനങ്ങളുടെ കരിപ്പുരിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കിയപ്പോള്‍ എമിറേറ്റ്‌സിന്റെ ഏതാണ്ട് 10 ഓളം (ആഴ്ചയില്‍) സര്‍വീസുകളാണ് നിര്‍ത്തലാക്കേണ്ടി വന്നത്. ചെറിയ വിമാനങ്ങളുള്ള കമ്പനികള്‍ക്ക് നിലവില്‍ സര്‍വീസ് തുടരാന്‍ അനുമതിയുണ്ട്.












Click it and Unblock the Notifications