കാസര്‍ഗോഡിന്റെ വികസന പദ്ധതികള്‍ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു
ദുബായ് :കാസര്‍കോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ സംബന്ധിച്ച് ഗള്‍ഫ് നാടുകളില്‍ സെമിനാര്‍ നടത്തുമെന്ന് എമിറേറ്‌സ് ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആദ്യ സെമിനാര്‍ മാര്‍ച്ച് 11 ശനി വൈകുന്നേരം ആറരയ്ക്ക് ദേര പേള്‍ക്രീക് ഹോട്ടലില്‍ നടക്കും. സാമൂഹിക, വാണിജ്യ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംസാരിക്കും. സെമിനാറിനൊപ്പം നിക്ഷേപ സൗഹൃദ സംഗമവും ഉണ്ടാകും.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഹിന്ദുസ്ഥാന്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ.മുഹമ്മദ് ഇബ്രാഹിം പാവൂര്‍, പി ബി ഗ്രൂപ് ചെയര്‍മാന്‍ പി ബി അഹ്മദ്, അല്‍ഫലാ ഗ്രൂപ് ചെയര്‍മാന്‍ യുസുഫ് അല്‍ ഫല, ഹിന്ദുസ്ഥാന്‍ ഗ്രൂപ് ഡയറക്ടര്‍മാരായ എം ബി യൂസുഫ്, എം എ ഖാലിദ്, അസീസ് മാരിക്കെ, സൈഫുള്ള തങ്ങള്‍, അഹ്മദ് അശ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 052 4422007


Click it and Unblock the Notifications