നാട്ടിലേക്കുള്ള യാത്ര എമിറേറ്റ്‌സ് വിമാനത്തിലാണോ?
ദുബായ്: ഏതാനും ദിവസത്തിനുള്ളില്‍ ദുബായിലെ സ്‌കൂളുകള്‍ വേനലവധിയില്‍ പ്രവേശിക്കുന്നതോടെ നാട്ടിലേക്കുള്ള പ്രവാസികളുടെ ഒഴുക്കും വരും ദിവസങ്ങളില്‍ ഗണ്യമായി വര്‍ദ്ദിക്കും. വിമാനത്താവളങ്ങളിലെ തിരക്കു മുന്‍ക്കൂട്ടി കണ്ടതു കൊണ്ടു എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തങ്ങളുടെ യാത്രക്കാരോട് കഴിയുന്നതും നേരെത്തെ വിമാനത്താവളങ്ങളില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു.
വാരാന്ത്യത്തില്‍ നാട്ടിലേക്ക് പോകാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തെരഞ്ഞെടുത്തവര്‍ തന്നെ ഏതാണ്ട് 62,000 ത്തില്‍ കൂടുതല്‍ വരുമെന്നാണ് എയര്‍ലൈന്‍സ് പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആറ് മണിക്കൂര്‍ മുന്‍പു മുതല്‍ തന്നെ വിമാനത്താവളത്തില്‍ ചെക് ഇന്‍ ചെയ്യുവാനുള്ള സൗകര്യമുള്ളതു കൊണ്ടു തന്നെ കുറഞ്ഞത് 3 മണിക്കൂര്‍ നേരത്തെയെങ്കിലും യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ചെക് ഇന്‍ ചെയ്യാന്‍ പ്രത്യേക കൗണ്ടറുകള്‍ അടുത്തിടെ വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വൈകിയെത്തുന്നവരെ ഒരു കാരണവശാലും യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും, വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു മാത്രം ചെക് ഇന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിമാന യാത്ര നഷ്ടമായേക്കാമെന്നും എയര്‍ലൈന്‍സ് അധിക്രതര്‍ അറിയിച്ചു.












Click it and Unblock the Notifications