ദുബായ് വിമാന അപകടത്തില്‍ ഒരു മരണം
ദുബായ്: ദുബായില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം കത്തിയമര്‍ന്ന സംഭവത്തില്‍ ഒരാള്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളാണ് മരിച്ചത്. യു.എ.ഇ റാസല്‍ഖൈമ സ്വദേശിയായ ജാസിം ഇസ്സ മുഹമ്മദ് ഹസ്സനാണ് മരിച്ചതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.
അപകടത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പകരം നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. യാത്രക്കാരുടെ ലഗേജുകള്‍ കത്തിയമര്‍ന്നതിനാല്‍ പലരുടെയും വിലപ്പെട്ട രേഖകള്‍ നഷ്ടമായിട്ടുണ്ട്. സാധനങ്ങളുടെ നഷ്ടപരിഹാരത്തെക്കുറിച്ച് എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിമാന അപകടത്തില്‍ യാത്രക്കാരുടെയെല്ലാം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വിമാനക്കമ്പനി അധികൃതര്‍.

പൈലറ്റിന്റെ അസാമാന്യമായ ധൈര്യമാണ് യാത്രക്കാരെ രക്ഷിച്ചത്. അടിയന്തിര ലാന്‍ഡിങ്ങിനിടെതന്നെ യാത്രക്കാരോട് തയ്യാറാകാന്‍ പൈലറ്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. റണ്‍വേയില്‍ വിമാനം ഇറങ്ങിയ ഉടന്‍ എല്ലാ എമര്‍ജെസി വാതിലും തുറന്നിടുകയും യാത്രക്കാരും വിമാന ജീവനക്കാരും ഓടി രക്ഷപ്പെടുകയുമായിരുന്നു.
യാത്രക്കാര്‍ ഓടിയകന്ന് സെക്കന്റുകള്‍ക്കകം വിമാനം കത്തിയമര്‍ന്നു. ഒരു മിനിറ്റ് വൈകിയിരുന്നെങ്കിലും 300ഓളംപേരുടെ ദുരന്തമായിരുന്നു ലോകമറിയുക. വിമാനം കത്തിത്തുടങ്ങുമ്പോള്‍ തന്നെ എയര്‍പോര്‍ട്ടിലെ അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനെത്തിയിരുന്നു. ഇതിനിടയിലാണ് ഒരാള്‍ക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications