കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥി വെള്ളച്ചാട്ടത്തില്‍ വീണു

  • By Sruthi K M
Google Oneindia Malayalam News

അബുദാബി: എമിറിന്‍ വിദ്യാര്‍ത്ഥി വെള്ളച്ചാട്ടത്തില്‍ വീണു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എമിറിന്‍ നാഷ്ണല്‍ ഫഌഗ് ദിവസത്തിന്റെ ഭാഗം ആയി സുഹൃത്തുക്കള്‍ക്കൊപ്പം കുന്നിനു മുകളില്‍ പതാക സ്ഥാപിക്കാന്‍ പോയപ്പോള്‍ ആണ് സംഭവം. വീടിനു സമീപം ഉള്ള കുന്നിനു മുകളില്‍ ആയിരുന്നു കൂട്ടുകാരോടൊപ്പം കുട്ടി പോയത്. 115 മീറ്റര്‍ വരുന്ന പതാക ആണ് പതിനാലു വയസ്സുള്ള കുഞ്ഞു പൈതല്‍ കുന്നിന് മുകളില്‍ എത്തിച്ചത്.

മനെയ് സയിദ് അല്‍ ഷേഹി എന്ന വിദ്യാര്‍ത്ഥി ആണ് ഈ സാഹസം കാട്ടിയത്. എന്നാല്‍ പതാക സ്ഥാപിക്കുന്നതിന് ഇടയില്‍ കുട്ടിയുടെ കാല്‍ തെന്നിപോകുക ആയിരുന്നു. വഴുതി വീണ കുട്ടി കുന്നില്‍ നിന്നും വെള്ളച്ചാട്ടത്തിലേയ്ക്ക് വീഴുക ആയിരുന്നു. 43ാംമത് നാഷ്ണല്‍ ഡെ പരിപാടിയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥി ആണ് വെള്ളച്ചാട്ടത്തില്‍ വീണത്.

maxresdefault

കാല്‍ തെറ്റി 10 മീറ്റര്‍ താഴേയ്ക്ക് ആണ് കുട്ടി വീണത്. വീഴ്ചയില്‍ തടഞ്ഞു നിന്നതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിലും കാര്യമായി പരിക്കുപറ്റിയതായി ഡോക്ടര്‍മാര്‍ പറയുന്നു. കൂടെ ഉണ്ടായിരുന്നു റൗഷദ് ആണ് മനെയ് സയിദ് അല്‍ ഷേഹിയെ ആശുപത്രിയില്‍ എത്തിച്ചത്.

English summary
Emirati boy slip on hill falls in Ras Al khaimah. he fixing a 115 Metre high flag along with his friend on a hill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X