യുഎഇ ബിസിനസുകാരന് ഫാന്‍സി കാര്‍ നമ്പര്‍ സ്വന്തമാക്കിയത് അഞ്ചരക്കോടി രൂപയ്ക്ക്
ദുബായ്: ദുബയ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ വാഹന നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ യു.എ.ഇ വ്യവസായി നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത് 31.2 ലക്ഷം ദിര്‍ഹമിന്- അഥവാ 5.47 കോടിയിലേറെ രൂപയ്ക്ക്. എഎ 10 എന്ന സവിശേഷ നമ്പറാണ് പ്രമുഖ വ്യവസായിയായ മാജിദ് മുസ്തഫ ദുബയ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ 97ാമത് ലേലത്തില്‍ സ്വന്തമാക്കിയത്. ആകെ 127.5 ലക്ഷം ദിര്‍ഹമാണ് (22 കോടിയിലേറെ രൂപ) വര്‍ഷാവസാനം നടത്തിയ ലേലത്തില്‍ അതോറിറ്റി വാരിക്കൂട്ടിയത്.
എ.എ സീരീസിലെ 12, 50, 100, 333, 786, 1000, 8888, 11111, 55555 എന്നീ നമ്പറുകളാണ് നല്ല തുകയ്ക്ക് ലേലത്തില്‍ പോയത്. 2002 മുതല്‍ ദുബയ് ആര്.ടി.എയുടെ ലേലത്തില്‍ പങ്കെടുക്കാറുള്ള മുസ്തഫ ഇതിനകം 5000 സ്പെഷ്യല്‍ നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവയില്‍ പലതും നല്ല തുകയ്ക്ക് മറിച്ച് വില്‍ക്കുകയാണ് ഇദ്ദേഹത്തിന്റെ പതിവ്. എന്നാല്‍ എഎ 10 തന്റെ സ്വകാര്യ കാറിന് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 15 കൊല്ലത്തെ ലേലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വില നല്‍കിയത് ഐ10 എന്ന നമ്പറിനായിരുന്നു. അന്ന് 60 ലക്ഷം ദിര്‍ഹമാണ് നമ്പര്‍ പ്ലേറ്റിനായി നല്‍കിയത്.

ശനിയാഴ്ച നടന്ന ലേലത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയത് എഎ 12 ആയിരുന്നു. 27.2 ലക്ഷം ദിര്‍ഹമിന് ഇസ്സ അല്‍ ഹബീബി എന്ന യു.എ.ഇ സമ്പന്നനാണ് ഇത് സ്വന്തമാക്കിയത്. എ.എ 50 നമ്പര്‍ 18.4 ലക്ഷത്തിനും എഎ11111 നമ്പര്‍ 12 ലക്ഷത്തിനുമാണ് ലേലത്തില്‍ പോയത്. അതേസമയം എഎ333 എന്ന ഏഴ് ലക്ഷം ദിര്‍ഹമിനാണ് 32കാരനായ ജാബിര്‍ ഖമീസ് കൈക്കലാക്കിയത്. ഇദ്ദേഹം രണ്ടാം തവണയാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ അഞ്ച് ലക്ഷത്തിന് ഇദ്ദേഹം ലേലത്തിലെടുത്ത നമ്പര്‍ പ്ലേറ്റ് വെറും രണ്ട് മാസത്തിനകം ഏഴ് ലക്ഷം ദിര്‍ഹമിനായിരുന്നു ഇദ്ദേഹം മറിച്ചുവിറ്റത്. രണ്ട് മാസത്തിനിടയില്‍ രണ്ട് ലക്ഷം ദിര്‍ഹം ലാഭം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications